> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശാസ്ത്ര സാംസ്‌കാരികോത്സവം: വെച്ചൂർ സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി
- URL: https://www.vaikomvartha.com/vaikom-news-181/
- Published: 2026-10-12T08:41:38.000Z
- Updated: 2026-10-12T08:41:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വി.കെ.എസ്. ശാസ്‌ത്ര സാംസ്‌കാരികോത്സവം വൈക്കത്ത് നടന്നതിന്റെ ഭാഗമായി പതിനായിരം രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് നൽകി. വെച്ചൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ക്ലാസ്സ് റൂം ലൈബ്രറിക്കാണ് പുസ്തകങ്ങൾ നൽകിയത്. തലയാഴം കൊതവറ കാപ്പള്ളിൽ എൻ. നന്ദനൻ സ്മരണാർത്ഥമാണ് കെ.എം. സുകന്യ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ സമ്മാനിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-33.jpg)

ജില്ല പഞ്ചായത്ത് അംഗം ആനന്ദ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തലയാഴം ഗ്രാമപഞ്ചാത്ത് അംഗം വി. വിബിമോൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് കെ.എ.അമീർ, ഹെഡ്മിസ്ട്രസ്സ് ജി. ഷീല എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000755714.jpg)

കെ.എം. സുകന്യ, എം.എസ് രാജേഷ്, പി.ആർ പ്രതാപൻ, മനോജ് എന്നിവരും പങ്കെടുത്തു. യോഗത്തിന്  
ടി.ജി. പ്രേംനാഥ് സ്വാഗതവും ബി.വി. രശ്‌മി നന്ദിയും പറഞ്ഞു.