> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രഘുവശം കൾച്ചറൽ സെന്റർ പുരസ്ക്കാരം മനോമയ് എം. കമ്മത്തിന്
- URL: https://www.vaikomvartha.com/vaikom-news-182/
- Published: 2026-10-12T11:36:34.000Z
- Updated: 2026-10-12T11:36:34.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: രഘുവശം കൾച്ചറൽ സെന്ററും തൃപ്പുണിത്തുറ നൗമി കലാനികേതനും സംയുക്തമായി മൂന്ന് കലാകാരുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം വൈക്കംകാരനും കൗമാര കഥകളി കലാകാരൻ കലാശക്തി മനോമയ് എം. കമ്മത്താണ് യുവ കഥകളി കലാകാരൻ കുറിച്ചി അനന്തകൃഷ്ണപ്പം പുരസ്‌കാരത്തിന് അർഹനായത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-55.jpg)

ആർ.എൽ.വിക്കാരായ രഘുനാഥ് മഹിപാൽ, ശ്രീലേഖ എന്നിവരുടെ സ്മരണർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്‌കാരങ്ങൾ. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഊട്ടുപുരയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷൻ അഡ്വ.പി.എൻ ബാബു പുരസ്‌കാരം നൽകി. കലാമണ്ഡലം പ്രശാന്ത്, പള്ളിപ്പുറം സുനിൽ, ഉണ്ണി ഉത്രാടം, വാസുദേവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കഥകളി അരങ്ങേറ്റവും രാവണോത്ഭവം കഥകളിയും നടന്നു.