> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണം: നഗരസഭ മന്ത്രിക്ക് നിവേദനം നൽകി
- URL: https://www.vaikomvartha.com/vaikom-news-185/
- Published: 2026-10-14T00:48:29.000Z
- Updated: 2026-10-14T00:48:29.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യവുമായി സർക്കാരിന് നഗരസഭ യുടെ നിവേദനം. വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾസലാം റാവുത്തറാണ് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെ കണ്ട് നിവേദനം നൽകിയത്. വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നടക്കം ദിവസേന ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന വൈക്കത്ത് ഹൃദയ ചികിത്സാ വിഭാഗം ഇല്ലാത്തതിനാൽ നിരവധി പേരുടെ മരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-36.jpg)

കുഴഞ്ഞ് വീണ് യുവാക്കളടക്കം മരണപ്പെടുന്ന സാഹചര്യം ഒരു പരിധി വരെ ഒഴിവാക്കാനും കൂടിയായി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങുന്ന താലൂക്കാശുപത്രിയിൽ കാർഡിയോളജി വിഭാഗം കൂടി തുറക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. നെഞ്ച് വേദനയൊ കുഴഞ്ഞ് വീഴുന്ന സാഹചര്യമോ ഉണ്ടായാലൊ പ്രായം കുറഞ്ഞവരുടെയടക്കം ജീവൻ രക്ഷിക്കാൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാലും കഴിയാത്ത നിലവിലെ സാഹചര്യം. ഇത് നിരവധി പരാതികൾക്ക് ഇടയാക്കുകയാണെന്നും നഗരസഭ അറിയിച്ചു. നിലവിൽ സ്വകാര്യ ആശുപത്രികളെയോ കോട്ടയം മെഡിക്കൽ കോളേജിനെയോ രോഗികൾ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യം പരിഗണിച്ച് കാർഡിയോളജി യൂണിറ്റ് ആരംഭിക്കണമെന്നാണ് നഗരസഭ നിവേദന ത്തിലൂടെ ആവശ്യപ്പെട്ടത്. കൂടാതെ  
ശബരിമല ഇടത്താവളമായി ദേവസ്വം ബോർഡ് അംഗീകരിച്ചിട്ടുള്ള വൈക്കത്ത് നഗരസഭയുടെ അധീനതയിലുള്ള പിൽഗ്രിം സെന്ററിന് സർക്കാർ ധനസഹായം അനുവദിക്കണമെന്ന നഗരസഭ പാസാക്കിയ പ്രമേയവും മന്ത്രിക്ക് നൽകി. കെ. ബിനിമോൻ എം.എൽ.എ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സോണി സണ്ണി, നഗരസഭ കൗൺസിലർമാരായ ഇടവട്ടം ജയകുമാർ, വി. അനൂപ്, പി.ഡി പ്രസാദ് എന്നിവർ ചേർന്നാണ് തിരുവനന്തപുരത്ത് എത്തി മന്ത്രിക്ക് നിവേദനം നൽകിയത്.