> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറുകളുടെ പ്രവർത്തനം പുനരാരംഭിച്ചു
- URL: https://www.vaikomvartha.com/vaikom-news-186/
- Published: 2026-10-14T12:43:07.000Z
- Updated: 2026-10-14T12:43:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലെ കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ച് പ്രവർത്തനരഹിതമായിരുന്ന ഫ്രീസറുകൾ കേടുപാടുകൾ നീക്കി പ്രവർത്തന സജ്ജമാക്കി. വൈക്കം താലൂക്ക് ആശുപത്രിയിലുള്ള ഫ്രീസറുകൾ ദീർഘ വർഷം പഴക്കമുള്ളവയായിരുന്നു. അതിന്റേതായ കേടുപാടുകളാണ് ഫ്രീസറുകൾക്ക് സംഭവിച്ചത്. കാര്യക്ഷമമായി പ്രവർത്തിക്കാത്ത ഫ്രീസറിൽ സൂക്ഷിക്കാൻ കഴിയാത്തത് കൊണ്ടാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മാറ്റേണ്ട സാഹചര്യം വന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735761-9.jpg)

ഫ്രീസറുകൾ കേടായത് മൂലം ജനം അനുഭവിച്ച ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ഉടൻ തന്നെ അതിന്റെ കേടുപാടുകൾ നീക്കുവാൻ വേണ്ട നിർദ്ദേശം നൽകുകയും വിദഗ്ധരായ മെക്കാനിക്കുകൾ പല ദിവസങ്ങളിലായി ഹോസ്പിറ്റലിൽ എത്തി ഫ്രീസറുകളുടെ തകരാറുകൾ മാറ്റുകയും നിലവിലുള്ള ഫ്രീസറുകൾ ആധുനിക സൗകര്യത്തോടു കൂടിയുള്ള ഫ്രീസറുകളായി മാറ്റുകയും ചെയ്യുകയായിരുന്നെന്ന് നഗരസഭ ചെയർമാൻ കെ.ജി. അബ്ദുൾ സലാം റാവുത്തർ പറഞ്ഞു.