> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആഗോള കൈകഴുകൽ ദിനം ആചരിച്ചു
- URL: https://www.vaikomvartha.com/vaikom-news-191/
- Published: 2026-10-15T11:20:18.000Z
- Updated: 2026-10-15T11:20:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനം ആചരിച്ചു. പളളി പ്രത്തുശ്ശേരി സെൻറ് ജോസഫ് എൽ.പി സ്കൂളിൽ നടന്ന പരിപാടി ടി.വി. പുരം ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ഡോ. അനൂപ് കുമാർ രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജീവൻ ശിവറാം കുട്ടികൾക്ക് കൈകഴുകൽ സംബന്ധിച്ച് ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പർ അഡ്വ. എലിസബത്ത് മാത്യു, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ നിത്യമരിയ, എൻ.കെ. സെബാസ്റ്റ്യൻ, ജോയി മാത്യു എന്നിവർ പ്രസംഗിച്ചു. കൈകഴുകൽ സാമഗ്രികൾ സ്കൂളിന് കൈമാറി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-41.jpg)