> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും
- URL: https://www.vaikomvartha.com/vaikom-news-196/
- Published: 2026-10-16T02:49:08.000Z
- Updated: 2026-10-16T02:49:08.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Breaking News

വൈക്കം**:** നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ നേരെകടവ്-മാക്കേകടവ് പാലത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9 മണിക്ക് ആലപ്പുഴ ജില്ലയിലെ മാക്കേകടവിൽ നടക്കും. മുഖ്യമന്ത്രി വി ഡി സതീശൻ പാലം നാടിന് തുറന്നുനൽകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ചടങ്ങിൽ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ചടങ്ങിന് സ്വാഗതം പറയും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000762176.jpg)

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു, ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ, കോട്ടയം എം.പി ഫ്രാൻസിസ് ജോർജ്, വൈക്കം എം.എൽ.എ കെ. ബിനിമോൻ, ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് എന്നിവർ മുഖ്യാതിഥികളാകും. മുൻ വൈക്കം എം.എൽ.എ സി.കെ ആശ, മുൻ എം.പി എ.എം ആരിഫ് എന്നിവരും വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-62.jpg)

ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ, കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ എന്നിവർക്കൊപ്പം ഇരുകരകളിലെയും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഭാരവാഹികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.