> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# 'ഭാവയാമി രഘുരാമം 2026' ആഗസ്റ്റ് 1-ന് വൈക്കത്ത്: ഡോ. വൈക്കം വിജയലക്ഷ്മിയെ ആദരിക്കും
- URL: https://www.vaikomvartha.com/vaikom-news-2-14/
- Published: 2026-07-31T04:16:45.000Z
- Updated: 2026-07-31T04:16:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** ആർട്ട് ഓഫ് ലിവിംഗ്, വൈദിക ധർമ്മ സൻസ്ഥാൻ കോട്ടയം ജില്ലയുടെയും, വൈക്കത്തെ കലാകാരന്മാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ 'ഭാവയാമി രഘുരാമം 2026' പരിപാടിയും കർക്കിടക മാസ വിശേഷാൽ ധന്വന്തരീ ഹോമവും ആഗസ്റ്റ് 1 ശനിയാഴ്ച വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-27.jpg)

രാവിലെ 8.00 മണിക്ക് കർക്കിടക മാസ വിശേഷാൽ ധന്വന്തരീ ഹോമത്തോടും സ്വാതി തിരുനാൾ രചിച്ച 'ഭാവയാമി രഘുരാമം' സമ്പൂർണ്ണ രാമായണ കീർത്തന ആലാപനത്തോടും കൂടി ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ 10.00 മണിക്ക് നടക്കുന്ന പൊതുസമ്മേളനം വൈക്കം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേശീയ ചലച്ചിത്ര ഗാന പുരസ്കാരം നേടിയ ഡോ. വൈക്കം വിജയലക്ഷ്മിയെ പ്രശസ്ത ഗായകൻ ദേവാനന്ദും വൈക്കത്തെ കലാകാരന്മാരും ചേർന്ന് ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക് **9947620216**