> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മമ്മൂട്ടിക്ക് 75-ാം പിറന്നാൾ: മധുരം പങ്കുവെച്ച് ജന്മനാടായ വൈക്കം ചെമ്പ്
- URL: https://www.vaikomvartha.com/vaikom-news-2-20-10/
- Published: 2026-09-07T23:35:01.000Z
- Updated: 2026-09-07T23:35:01.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Latest News

വൈക്കം: മഞ്ജൈയുടെ 75ാം പിറന്നാൾ മധുരം പങ്കിട്ട് ജൻമ നാടും. മമ്മൂട്ടി നായകനായ ജോഷിയുടെ കൗരവറെന്ന ചിത്രത്തിലെ മുത്തുമണിതൂവൽ തരാമെന്നഗാനം ആലപിച്ചായിരുന്നു പിറന്നാൾ ആലോഷത്തിന് തുടക്കമായത്. മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്‌ടനും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ എസ്.ഐ മധു ഭരത് മമ്മൂട്ടിയുടെ ചിത്രം ആലേഖനം ചെയ്ത പിറന്നാൾ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. മമ്മൂട്ടിയുടെ ജന്മനാടായ വൈക്കം ചെമ്പ് മുറിഞ്ഞപുഴയിലാണ് സുഹൃത്തുക്കളും ആരാധകരും പിറന്നാൾ കേക്ക് മുറിച്ച് ജൻമദിനം ആഘോഷമാക്കിയത്. 

ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം ചെമ്പിലരയൻ ബോട്ട് ക്ലബാണ് ചെമ്പിൻ്റെ പ്രിയ മഞ്ജൈയുടെ പിറന്നാൾ നാടിൻ്റെയാകെ ആഘോഷമാക്കിയത്. ചെമ്പിലെ സാധാരണ കുടുംബത്തിൽ നിന്ന് സ്വയപ്രയത്നത്താൽ ലോകമറിയുന്ന മഹാ നടനായി മമ്മൂട്ടി വളർന്നതിൽ ഒട്ടും വിസ്മയമില്ലെന്നും കോളജ് പഠനകാലത്ത് തന്നെ നാടകത്തോടും സിനിമയോടും അടങ്ങാത്തഅഭിനിവശം കാട്ടിയിരുന്ന തങ്ങളുടെ മമ്മൂഞ്ഞ് ഓസ്കാർ അവാർഡിനും അർഹനാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. നാടിൻ്റെ പ്രിയപ്പെട്ട മഞ്ജൈയുടെ അർഹതയും മികവും ഓർത്തെടുത്ത് പങ്കു വച്ചാണ് പിറന്നാൾ ദിനം ജൻമനാട്ടിൽ പൊതുപ്രവർത്തകരും നാട്ടുകാരും ആദരവും ആഘോഷവുമാക്കി മാറ്റിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000695581-4.jpg)

ചടങ്ങിൽ വിവിധ മേഖലയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയടക്കം ആദരിക്കുകയും ചെയ് തു. എംബിബിഎസിന് പ്രവേശനം നേടിയ ശ്രീദേവിരാധാകൃഷ്ണൻ, എം.എ.അഞ്ജന, ലക്ഷ്മിഷിജിരാജ്, ബിഫാം പരീക്ഷയിൽ മികച്ച വിജയം നേടിയ റിയഷാറുഖ് ,എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർ, നവാഗത ചലച്ചിത്ര സംവിധായകൻ ജിത്തു സതീശൻ ,മികച്ച ലൈബ്രറേറിയനുള്ള വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ അവാർഡ് നേടിയ ടി. എം.രാമചന്ദ്രൻ എന്നിവർ ആദരം ഏറ്റുവാങ്ങി. സിബിസി സെക്രട്ടറി കെ.കെ.രമേശൻ , ട്രഷറർ കെ.എസ്. രത്നാകരൻ, ജില്ലാ പഞ്ചായത്ത് അംഗം എം.കെ.രാജേഷ് ,സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക , മനോജ് ഡിസൈൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എൻ. സിബി, പി. എസ്. പുഷ്പമണി,സുകന്യ സുകുമാരൻ,കുമ്മനം അഷറഫ്, കെ.ജെ. പോൾ ചുമ്മാരുപറമ്പിൽ, ഹാരീസ് മണ്ണഞ്ചേരി, ജലീൽ തുടങ്ങിയവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു ചെമ്പിലരയൻ ബോട്ട് ക്ലബ് പ്രസിഡൻ്റ് എസ്.ഡി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ നടന്നത്.