> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മിഷൻ കൊതുക്: അദ്ധ്യാപകർക്ക് ബോധവൽക്കരണ ക്ലാസ്
- URL: https://www.vaikomvartha.com/vaikom-news-2-20-12/
- Published: 2026-09-11T13:07:49.000Z
- Updated: 2026-09-11T13:09:30.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഓഫ് വൈക്കം ടൗൺ ആവിഷ്കരിച്ച 'മിഷൻ കൊതുക്' പദ്ധതിയുടെ ഭാഗമായി വടക്കേനട ഗവ. എൽ.പി. സ്കൂളിലെ അദ്ധ്യാപകർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.'ശുചിത്വമുള്ള വീടും പരിസരവും - കൊതുക് നിയന്ത്രണത്തിന്റെ ആദ്യപടി' എന്ന സന്ദേശവുമായി സ്കൂൾ തലത്തിൽ ആരംഭിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ വൈക്കം നഗരസഭയുടെ വിവിധ വാർഡുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുകയാണ് മിഷൻ കൊതുക് പദ്ധതിയുടെ ലക്ഷ്യം. റോട്ടറി ക്ലബ് ഓഫ് വൈക്കം ടൗൺ പ്രസിഡന്റ് ഡോ. അനൂപ്കുമാർ രവീന്ദ്രനാഥ് മിഷൻ കൊതുക് പദ്ധതിയുടെ ലക്ഷ്യങ്ങൾ, കൊതുകുജന്യ രോഗങ്ങളുടെ പ്രതിരോധം, കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിന്റെ പ്രാധാന്യം, കുട്ടികളിലൂടെയും കുടുംബങ്ങളിലൂടെയും ബോധവൽക്കരണം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ക്ലാസ് എടുത്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-4.jpg)

ജീവൻ ശിവറാം, എൻ.കെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഉണ്ണികൃഷ്ണൻ, ഉണ്ണി മുല്ലശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ടെസ്സിമോൾ സ്വാഗതവും സയാന എസ്. നന്ദിയും പറഞ്ഞു.