> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സഹായ ഹസ്തവുമായി നാട്ടുകാർ, ക്യാൻസർ രോഗിക്ക് വീടായി
- URL: https://www.vaikomvartha.com/vaikom-news-2-20-16/
- Published: 2026-09-13T11:51:16.000Z
- Updated: 2026-09-13T11:51:16.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: ദാമ്പത്യത്തിൻ്റെ തുടക്കത്തിലെ രണ്ട് പേർ മാത്രമായി. പിന്നീട് 12 വർഷമായി തലച്ചോറിലെ ക്യാൻസർ ബാധിതനായ ഭർത്താവുമായി ഷെഡിൽ കിടപ്പിലായി കാലം കഴിച്ച യുവതിക്ക് വീടായി. ആ വീട് വച്ച് നൽകാൻ നേതൃത്വമായതാകട്ടെ ഒരു സാധാരണക്കാരണായ നാട്ടുകാരനും. ആ വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് നടത്തി ഇന്ന് കുടുംബം വീട്ടിൽ താമസമായി. 

നാനാടം ഉമ്പാക്കാട്ട് സുദാമയാണ് ഈ ദമ്പതികൾക്ക് താങ്ങായത്. പരിചയമുള്ള ഡ്രൈവറായ പരീത്തറ അമീഷ് മണിയെന്നയാളുടെ രോഗവിവരം അന്വേഷിക്കാൻ എത്തിയ സുദാമ കണ്ട ഇവരുടെ താമസയിടത്തെ അവസ്ഥയാണ് നാടിനെ ഈ വീടിനായി ഒരുമിപ്പിക്കാൻ കാരണമായത്. സുദാമ സുഹൃത്തായ  
മറവന്തുരുത്ത് ചെമ്പകശ്ശേരി പ്രശാന്ത് എന്ന കെട്ടിട കോൺട്രാക്ടറെ ബന്ധപ്പട്ടു. തുടർന്നാണ് 11 ലക്ഷം രൂപക്ക് ഈ വീട് ഒരുക്കിയത്. വാഴൂർ പുണ്യം ട്രസ്റ്റ്, സേവാഭാരതി, തുടങ്ങി വൈക്കത്തെ സംഘടനകളും വ്യക്തികളും സുദാമക്ക് പിന്തുണയായി എത്തിയതോടെ ആറര ലക്ഷം രൂപ സമാഹരിക്കാനായി. വീടിൻ്റെ ജോലികൾ ചെയ്ത കണ്ണൻ കണിയാംപറമ്പ് അടക്കമുള്ളവരുടെ സേവനവും വീടൊരുക്കാൻ സഹായമായി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688806-6.jpg)

ഇനി ഈ കുടുംബത്തിന് ചികിൽസക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാനുമാണ് സഹായം വേണ്ടത്. ഇവർ വീട്ടിൽ നടത്തിയിരുന്ന ഫ്ലവർ മില്ല് ഉപകരണങ്ങൾ നന്നാക്കി നൽകാൻ സേവാഭാരതി തയ്യാറായിടുണ്ട്. എന്നാൽ ഈ മക്കളില്ലാത്ത യുവതിയുടെ അതിജീവനത്തിന് ഒപ്പം നിൽക്കാനും താങ്ങാകാനും. ഇനിയും മനസുകൾ കനിയണം.