> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ ആനുകൂല്യം അനുവദിക്കണം
- URL: https://www.vaikomvartha.com/vaikom-news-2-20-2/
- Published: 2026-08-04T14:57:53.000Z
- Updated: 2026-08-04T14:58:19.000Z
- Description: പ്രളയദുരിതത്തിൽ ക്യാമ്പുകളിൽ അഭയം തേടിയർക്ക് മാത്രമല്ല,വീടുകളിൽ വെള്ളം കയറിയ മുഴുവൻ ദുരിത ബാധിതർക്കും സർക്കാർ ആനുകൂല്യം അനുവദിക്കണം: കേരള ഡ്രാമാ വർക്കേഴ്സ്‌ വെൽഫെയർ അസോസ്സിയേഷൻ
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: പ്രളയദുരിതത്തിൽ ക്യാമ്പുകളിൽ അഭയം തേടിയർക്ക് മാത്രമല്ല വീടുകളിൽ വെള്ളം കയറി കട്ടിലുകളും അടുപ്പുകളും പൊക്കി വച്ച് വളർത്തു മൃഗങ്ങളോടൊപ്പം ആ വീട്ടിൽ തന്നെ കഴിയുന്നവർക്കും മറ്റ് വീടുകളുടെ ടെറസിൽ അഭയം തേടുന്നവർക്കും ബന്ധുജനങ്ങളുടെ വീടുകളിൽ രക്ഷ തേടി പോകുന്നവരും ദുരിതം അനുഭവിക്കുന്നവരാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000636332-17.jpg)

വെള്ളം കയറിയ മുഴുവൻ വീട്ടുകാരും ക്യാമ്പിലേക്ക് വന്നാൽ അവരെ മുഴുവൻ ഉൾകൊള്ളുവാനും കിടക്കുവാനും ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങൾ പല ക്യാമ്പുകളിലും പരിമിതമാണ്. വീടുകളിൽ വെള്ളം കയറിയ മുഴുവൻ ദുരിത ബാധിതർക്കും സർക്കാർ ആനുകൂല്യം അനുവദിക്കണമെന്ന് വൈക്കം മാളവികയിൽ കൂടിയ യോഗത്തിൽ കേരള ഡ്രാമാ വർക്കേഴ്സ്‌ വെൽഫെയർ അസോസ്സിയേഷൻ സംസ്ഥാന രക്ഷാധികാരി പ്രദീപ് മാളവിക ആവശ്യപ്പെട്ടു.