> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വീട് ഗ്രന്ഥശാലയാക്കിയ വായനാസ്നേഹി: പള്ളിപ്പുറം പരമേശ്വരൻ നായരെ വീട്ടിലെത്തി ആദരിച്ച് ഉദയനാപുരം പഞ്ചായത്ത്
- URL: https://www.vaikomvartha.com/vaikom-news-2-20-22/
- Published: 2026-09-14T10:52:32.000Z
- Updated: 2026-09-14T10:57:56.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സ്വന്തം വീട്ടിലെ ലൈബ്രറിയിൽ കുട്ടികളടക്കമുള്ള വായനക്കാരെ സ്വാഗതം ചെയ്യുന്ന പള്ളിപ്പുറം പരമേശ്വരൻ നായർക്ക് ഗ്രന്ഥശാല ദിനത്തിൽ  
പഞ്ചായത്തിൻ്റെ ആദരം. ഉദയനാപുരം പഞ്ചായത്താണ് എട്ടാം വാർഡിൽ താമസിക്കുന്ന പള്ളിപ്പുറം പരമേശ്വരൻ നായർ എന്ന ഗ്രന്ഥശാലാ പ്രവർത്തകനെ ആദരിച്ചത്. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജുവിൻ്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ജനപ്രതിനിധികൾ വീട്ടിലെത്തി ആദരം നൽകിയത്. വിദ്യാർത്ഥിയായിരുന്ന കാലത്ത് തന്നെ പുസ്തകങ്ങൾ വാങ്ങി മറ്റുളളവർക്ക് വായിക്കാൻ കൊടുക്കുന്നത് ശീലമാക്കിയ പരമശ്വരൻ നായർ പള്ളിപ്പുറത്തുനിന്നും ഉദയനാപുരം പഞ്ചായത്തിലേക്ക് താമസം മാറ്റിയതോടൊപ്പം പുസ്തകശേഖരത്തിൻ്റെ എണ്ണം കൂട്ടി. വീട്ടിലെത്തുന്ന വായനക്കാർക്ക് തൻ്റെ ജ്ഞാനോദയം ഗ്രന്ഥശാല വഴി പുസ്തകങ്ങൾ കൊടുക്കുന്ന ശീലം 80-ാം വയസ്സിലും തുടരുകയാണ് പരമേശ്വരൻ നായർ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-16.jpg)

വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ ദീപേഷ്, ജസീനാ ഷാജുദ്ദീൻ, അജിതാ മധുകുട്ടൻ, മിനി മനയ്ക്കൽ പറമ്പിൽ, അഭിജിത്ത് ചായപ്പള്ളി, സാബു മാളിയേക്കൽ എന്നിവരും പരമേശ്വരൻ നായരെ ആദരിക്കാൻ വീട്ടിലെത്തിയിരുന്നു. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിൻ്റെ പിതാവാണ് ഗ്രന്ഥശാല പ്രവർത്തകനായ പരമേശ്വരൻ നായർ.