> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുതിർന്ന കോൺഗ്രസ് നേതാവ് പി.വി വിശ്വനാഥൻ അന്തരിച്ചു
- URL: https://www.vaikomvartha.com/vaikom-news-2-20-23/
- Published: 2026-09-14T12:51:57.000Z
- Updated: 2026-09-14T12:54:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കംം: മുൻ കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് പി.വി വിശ്വനാഥൻ (93) അന്തരിച്ചു. ആശ്രമം സ്കൂൾ ഹെഡ് മാസ്റ്റർ, കെ.പി.സി.സി മെമ്പർ, ഡി.സി.സി വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ബാംബൂ കോർപ്പറേഷൻ ബോർഡ് മെമ്പർ, വൈക്കം കയർ മാറ്റ് & മാറ്റിങ്സ് പ്രസിഡന്റ്, കയർ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്, അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, അയേൺ ആൻഡ് സ്റ്റീൽ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നാളെ (15/9/2026) ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ചെട്ടിമംഗലത്തെ തറവാട്ടിൽ നടക്കും. രാവിലെ 10 മണിക്ക് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ മുൻവശത്ത് പൊതുദർശനം ഒരുക്കിയിട്ടുണ്ട്.  
ഭാര്യ: പരേതയായ ലീലാമ്മ (റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കെ.പി.എം.എച്ച്.എസ്, പൂത്തോട്ട). മക്കൾ: പി.വി ജയൻ (ബിസിനസ്‌), ജ്യോതി സത്യൻ  
മരുമക്കൾ: പരേതനായ അഡ്വ വി.വി സത്യൻ, രേഖ കെ.എം (സെക്രട്ടറി, റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈക്കം)