> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിനായക ചതുർത്ഥി ആഘോഷം
- URL: https://www.vaikomvartha.com/vaikom-news-2-20-27/
- Published: 2026-09-15T07:07:42.000Z
- Updated: 2026-09-15T07:07:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപറമ്പ്: കിഴക്കേക്കര എസ്.എൻ.ഡി.പി.യോഗം 133 നോടനുബന്ധിച്ചുള്ള ഭൂതങ്കേരി ശ്രീധർമശാസ്ത ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം നടന്നു. ഇന്ന് രാവിലെ 7.30ന് നടന്ന വിനായക ചതുർത്ഥി പൂജാകർമങ്ങൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രി, ക്ഷേത്ര മേൽശാന്തി സജിമോൻ ശർമ എന്നിവർ കാർമികത്വം വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-17.jpg)

21ന് കന്നി അഞ്ച് വിപുലമായ പരിപാടികളോടെ ആചരിക്കും. 21ന് രാവിലെ 5.30ന് നട തുറക്കൽ, 8.30ന് മഹാഗുരു പുജ, ഒൻപതിന് ഗുരുദേവ കീർത്തനാലാപനം ചേർത്തല സ്വാതി മ്യൂസിക് സെൻ്റർ. 11ന് ശാന്തിയാത്ര. ഒന്നിന് അമൃത ഭോജനം. ഇന്ന് നടന്ന വിനായക ചതുർത്ഥി ആഘോഷ ചടങ്ങിൽ ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് എം.എസ് സനൽകുമാർ, സെക്രട്ടറി എൻ.ആർ മനോജ്, കെ.ആർ ചക്രപാണി, എം.കെ പങ്കജൻ, ഷീബജയൻ, ബിന്ദുമധു, അമ്പിളി മായാത്മജൻ, സതീശൻ നട്ടാറശേരിൽ, മായാ സതീശൻ, മുൻ സെക്രട്ടറി സുഗുണൻ പാലയ്ക്കാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.