> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.വി. വിശ്വനാഥന് വൈക്കം വിട നൽകി
- URL: https://www.vaikomvartha.com/vaikom-news-2-20-29/
- Published: 2026-09-15T13:08:19.000Z
- Updated: 2026-09-15T15:29:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: അന്തരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.വി. വിശ്വനാഥൻ്റെ ഭൗതിക ശരീരം വൈക്കം കോൺഗ്രസ്സ് ഭവനിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് വിലാപയാത്രയായി ചെട്ടി മംഗലത്തെ വസതിയിൽ എത്തിച്ചു. രണ്ട് മണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. ചെട്ടി മംഗലത്ത് ബ്ലോക്ക് പ്രസിഡൻ്റ് പി.ഡി. ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ അനുശോചന സമ്മേളനം നടന്നു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി. ബിൻസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. ബിനിമോൻ എം.എൽ.എ,, ഫ്രാൻസിസ് ജോർജ്ജ് എം.പി, പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജൂ, മോഹൻ ഡിബാബു, ഫിലിപ്പ് ജോസഫ്, അക്കരപ്പാടം ശശി, കെ.കെ. രഞ്ജിത്, എം.ഡി. ബാബുരാജ്, എം.കെ. ഷിബു, ആജിഷ ഉദയകുമാർ, പി.ഡി. ജോർജ്ജ്, ജെയ് ജോൺ പേരയിൽ എം.ടി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.