> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദുരിതയാത്രയായി വൈക്കം - വെച്ചൂർ റോഡ്: വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി
- URL: https://www.vaikomvartha.com/vaikom-news-2-20-3/
- Published: 2026-08-23T14:30:56.000Z
- Updated: 2026-08-23T14:30:56.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വൈക്കം-വെച്ചൂർ റോഡ് ഇന്ന് ദുരിത യാത്രയായിരുന്നു യാത്രക്കാർക്ക് സമ്മാനിച്ചത്. തണ്ണീർമുക്കം ബണ്ടിലെ റോഡ് തകർന്ന് കിടക്കുന്നത് ഇന്ന് വൻ ഗതാഗതകുരുക്കാണ് സൃഷ്ടിച്ചത്. ഞായറാഴ്ചയും ഓണക്കാലവും ആയതോടെ വാഹന ഗതാഗതം കൂടിയതിനൊപ്പം ബണ്ടിലെ റോഡിലെ കുഴികളും സൃഷ്ടിച്ച തടസ്സമാണ് മണിക്കൂറുകൾ വാഹനങ്ങളുടെ നിര രൂപപ്പെട്ടത്. 

അക്ഷരാർത്ഥത്തിൽ റോഡ് ഗതാഗതം സ്തംഭിച്ച നിലയിലായിരുന്നു ഇന്ന് ഉച്ചകഴിഞ്ഞുള്ള സ്ഥിതി. വൈക്കം- വെച്ചൂർ റോഡിൽ മാത്രം വാഹനങ്ങളുടെ നിര വൈക്കം വരെ നീണ്ടു. സമാന ഗതാഗത തടസവും തന്നെയാണ് കുമരകം ഭാഗത്തേക്കുംഉണ്ടായത്. പലപ്പോഴും വാഹനങ്ങൾ ഒരു മണിക്കൂർ വരെ ബ്ലോക്കിൽ കിടക്കേണ്ട സ്ഥിതി വരെ ഉണ്ടായി. വാഹനങ്ങളുടെ തിരക്ക് കാരണം ബ്ലോക്കിൽപ്പെട്ട പലർക്കും മറ്റ് വഴി തേടാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു ഇന്ന് ഉണ്ടായത്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ബണ്ട് വഴിയും വൈക്കം- വെച്ചൂർ റോഡ് വഴിയും ഉള്ള ഓണക്കാല യാത്ര കൂടുതൽ ദുരിതമായി മാറുമെന്ന് മാത്രമല്ല, ഗതഗത സ്തംഭനമാകും ഉണ്ടാക്കുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-13.jpg)