> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വേമ്പനാട്ടുകായലും പുഴകളും സംരക്ഷിക്കണം: ഭാരതീയ കിസാൻ സംഘിന്റെ ജലയാത്ര സെപ്തംബർ 27-ന്
- URL: https://www.vaikomvartha.com/vaikom-news-2-20-30/
- Published: 2026-09-16T06:04:10.000Z
- Updated: 2026-09-16T06:04:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വേമ്പനാട്ടുകായലും പുഴകളും തോടുകളും അടക്കമുള്ള ജലാശയങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഭാരതീയ കിസാൻ സംഘ് ജലയാത്ര നടത്തുന്നു. സെപ്തംബർ 27 ന് കരിയാർ സ്‌പിൽവേയിൽ നിന്ന് തുടങ്ങി താലൂക്കിൻ്റെ വിവിധ ജലാശയങ്ങളിലൂടെ നടത്തുന്ന പ്രതിഷേധ ജലയാത്ര പള്ളിയാട് എസ്.എൻ.യു.പി. സ്‌കൂൾ ഗ്രൗണ്ടിൽ സമാപിക്കും. പോളയും മാലിന്യവും നിറഞ്ഞ ജലാശയങ്ങളിലെ നീരൊഴുക്ക് സാധ്യമാക്കി ജലഗതാഗതവും സുഗമമാക്കണമെന്നാണ് ആവശ്യം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000711418.jpg)

കാർഷിക മേഖലയുടെ ജലലഭ്യതയ്ക്കും ജലാശയങ്ങളുടെ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് ഭാരതീയ കിസാൻ സംഘ് ചൂണ്ടിക്കാട്ടുന്നു. തലയോലപ്പറമ്പ് അടിയം ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ച് അപ്പർക്കുട്ടനാട് മേഖലകളിലേയ്ക്ക് ജലം തിരിച്ച് വിടുക, അശാസ്ത്രീയമായി അടിയം ഭാഗത്ത് നിർമ്മിച്ചിട്ടുള്ള ഷട്ടറും, സ്‌പിൽവേയും, പാലവും പൊളിച്ചുമാറ്റുക, കാർഷിക കലണ്ടർ അനുസരിച്ച് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ മൂന്ന്, വർഷത്തിൽ ഒരു പ്രാവശ്യം തുറന്നിടുക, പുഴകളുടെ ആഴം കൂട്ടുക തുടങ്ങിയ ജലാശയ സംരക്ഷണ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജലയാത്ര നടത്തുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710309.jpg)

സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനം ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രസിഡന്റ് ഡോ. അനിൽ വൈദ്യമംഗലം ഉദ്ഘാടനം ചെയ്യും.