> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുലശേഖരമംഗലത്ത് വായനാമധുരം പുസ്തകോത്സവം
- URL: https://www.vaikomvartha.com/vaikom-news-2-20-33/
- Published: 2026-09-16T13:34:38.000Z
- Updated: 2026-09-16T13:34:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊച്ചി - അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തില്‍ 'വായനാ മധുരം' കുട്ടികളുടെ പുസ്തകോത്സവം നടത്തി. സ്‌കൂള്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തലിലാണ് പരിപാടി സംഘടിപ്പിച്ചത്. സാഹിത്യകാരന്‍ ജി.കെ. പിള്ള തെക്കേടത്ത് സമ്മേളനം ഉത്ഘാടനം ചെയ്തു. മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710309-1.jpg)

ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.എസ്. നൗഫല്‍, കെ.എസ്. വേണുഗോപാലന്‍, പി.ടി.എ. പ്രസിഡന്റ് എസ്. ശ്രീജിത്ത്, പി.ടി.എ പ്രതിനിധി പി. ബാലകൃഷ്ണപിള്ള, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്‍ഡ് പി.എച്ച് ജയശ്രീ, ആര്‍. ഗിരിമോന്‍, കെ. പ്രീത രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ എന്‍. അനിത, ഹെഡ്മിസ്ട്രസ്സ് കെ.എം. വിജയലക്ഷ്മി, പ്രോഗ്രാം ഓഫീസര്‍ ഡോ. വിജി ജോര്‍ജ്ജ്, സ്‌കൂള്‍ കൗണ്‍സിലര്‍ മുന്നു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായ് സൗഹൃദ ക്ലബ്ബിന്റെ ഉദ്ഘാടനവും നടത്തി.