> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം വിജയലക്ഷ്മിയേയും പി.ജി.എം. നായരേയും ആദരിച്ചു
- URL: https://www.vaikomvartha.com/vaikom-news-2-20-34/
- Published: 2026-09-16T13:41:09.000Z
- Updated: 2026-09-16T13:41:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം തെക്കേമുറി 958 എന്‍.എസ്.എസ്. കരയോഗത്തിന്റെയും 2281-ാം നമ്പര്‍ ലക്ഷ്മിവിലാസം വനിതാ സമാജത്തിന്റെയും നേതൃത്വത്തില്‍ മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഡോ. വൈക്കം വിജയ ലക്ഷ്മിയേയും, നായര്‍ സര്‍വ്വീസ് സൊസൈറ്റി നായകസഭാംഗമായ് തെരഞ്ഞെടുത്ത താലൂക്ക് എൻ.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം.നായരേയും ആദരിച്ചു. കരയോഗത്തിന്റെ ഉപഹാരം വിജയലക്ഷ്മിക്കും, പി.ജി.എം. നായർക്കും കൈമാറി. കരയോഗം ഹാളില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ പ്രസിഡന്റ് ജി.വി.കെ.നായര്‍ അദ്ധ്യക്ഷത വഹിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688805-7.jpg)

യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട്, ഗായിക ഡോ. വൈക്കം വിജയലക്ഷ്മി, യൂണിയന്‍ സെക്രട്ടറി അഖില്‍ ആര്‍. നായര്‍, അയ്യേരി സോമന്‍, നഗരസഭ കൗണ്‍സിലര്‍ ഇടവട്ടം ജയകുമാര്‍, എസ്. മുരുകേശന്‍, യൂണിയന്‍ കമ്മിറ്റി അംഗം അനില്‍കുമാര്‍, ടി. വിക്രമന്‍ നായര്‍, ശ്രീകല ദിലീപ്, വനിതയൂണിയന്‍ ഭാരവാഹികളായ രേണുക, ഗിരിജ മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.