> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹൈക്കോടതി ഉത്തരവ് ലംഘിച്ചു: വൈക്കത്തെ അനധികൃത ബോർഡുകൾ നീക്കാൻ അമിക്കസ് ക്യൂറിയുടെ കർശന നിർദ്ദേശം
- URL: https://www.vaikomvartha.com/vaikom-news-2-20-35/
- Published: 2026-09-17T03:41:52.000Z
- Updated: 2026-09-20T14:22:45.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: നഗരത്തിലെ പാതയോരത്തെ ബോർഡുകളും തോരണങ്ങളും മറ്റ് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകളും അടക്കം നീക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറി നിർദ്ദേശം.നഗരസഭാ പരിധിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറി നടത്തിയ പരിശോധനയിലാണ് വ്യാപകമായി ഇവ സ്ഥാപിച്ചതായി കണ്ടെത്തിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-18.jpg)

ഇന്നലെ ഉച്ചയ്ക്കുശേഷം ഇതുവഴി കടന്നു പോയപ്പോഴാണ് അമിക്കസ് ക്യൂറി നഗരത്തിലെ സ്ഥാപിച്ചിട്ടുള്ള അനധികൃത കൊടിതോരണങ്ങളും ബോർഡുകളും കണ്ടത്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് മനസ്സിലാക്കിയതോടെ അമിക്കസ് ക്യൂറി നേരിട്ട് നഗരസഭയിലെത്തി സെക്രട്ടറി രഞ്ജിത്ത് ആർ. നായരോട് വിശദീകരണം തേടി. തുടർന്ന് നഗരസഭാ സെക്രട്ടറി വിശദീകരണം നൽകിയെങ്കിലും 5000 രൂപ പിഴ ഈടാക്കാനും നീക്കം ചെയ്യാനും നിർദ്ദേശിക്കുകയായിരുന്നു. കേസെടുത്ത്, നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടക്കം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അമികസ് ക്യൂറി മടങ്ങിയത്.