> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം സത്യഗ്രഹ സ്മാരകത്തിന് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരം: പ്രവേശന കവാടത്തിൽ ടൈൽ വിരിക്കുന്നു
- URL: https://www.vaikomvartha.com/vaikom-news-2-20-37/
- Published: 2026-09-23T00:38:34.000Z
- Updated: 2026-09-24T15:33:09.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വൈക്കം സത്യഗ്രഹ സ്മാരകത്തിന് മുൻമ്പിൽ റോഡിൽ നിന്നുള്ള പ്രവേശന കവാടത്തിലും ചേർന്നുള്ള മതിലിന് മുൻമ്പിലും വെള്ളക്കെട്ടും ചെളിയും ഒഴിവാക്കാൻ ടൈൽ വിരിക്കുന്നു. പൊതുമരാമത്ത് വകുപ്പാണ് സിമിൻ്റ് ടൈലുകൾ പാകി സത്യഗ്രഹ സ്മാരകത്തിന് മുൻവശത്ത വെള്ളക്കെട്ടും ചെളിയും ഒഴിവാക്കുന്നത്. 

മഴ പെയ്താൽ സ്മാരകത്തിനുള്ളിലേക്ക് വെള്ളം നീന്താതെയും ചെളി ചവിട്ടാതെയും പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇതിനാണ് പൊതുമരാമത്ത് വകുപ്പ് പരിഹാരമുണ്ടാക്കി സ്മാരകത്തിന്റെ മുൻഭാഗം ആകർഷകമാക്കുന്നത്. റോഡ് നിരപ്പിൽനിന്ന് താഴ്ന്ന് കിടന്ന സ്മാരകത്തിൻ്റെ കവാടത്തിൽ തന്നെയാണ് മഴയത്ത് വെള്ളംകെട്ടി ചെളിക്കുഴിയായി മാറിയിരുന്നത്.  
പൊതുമരാമത്ത് വകുപ്പിൻ്റെ അറ്റകുറ്റ പണികളിൽ ഉൾപ്പെടുത്തിയാണ് ഇവിടം മെറ്റലിട്ട് ഉയർത്തി ടൈൽ വിരിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720426-2.jpg)

ജോലികൾ അടുത്ത ദിവസം പൂർത്തിയാക്കുന്നതോടെ വെള്ളക്കെട്ട് ഒഴിവായി ഇവിടുത്തെ ദുരവസ്ഥ മാറി ആകർഷകമാകുമെന്ന് പി.ഡബ്ല്യു.ഡി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ നജുമുദ്ദീൻ പറഞ്ഞു. വൈക്കം പോലീസ് സ്റ്റേഷന് മുൻവശം മുതൽ നഗരസഭ കാര്യാലയം വരെയും കേരള ബാങ്കിന് മുൻവശം മുതൽ കോഫിഹൗസിന് സമിപം വരെയും താഴ്ന്നു കിടക്കുന്ന നടപ്പാത ഉയർത്തി സമാനരീതിയിലാക്കാൻ നടപടി വേണമെന്ന ആവശ്യവും ജനപ്രതിനിധികൾ ഉന്നയിച്ചിട്ടുണ്ട്.