> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കലാരംഗത്തെ സമഗ്രസംഭാവന: പി.സി. മേനോന് എമർജിംഗ് വൈക്കത്തിന്റെ ആദരം
- URL: https://www.vaikomvartha.com/vaikom-news-2-20-6/
- Published: 2026-09-04T10:10:50.000Z
- Updated: 2026-09-04T10:10:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്ത് പതിറ്റാണ്ടുകളായി കലാരംഗത്ത് പ്രവർത്തിക്കുന്ന പി.സി മേനോനെ ആദരിച്ച് എമർജിംഗ് വൈക്കം കൂട്ടായ്മ. നാടക കലയിൽ പ്രൊഫഷണൽ കലാകാരന്മാരെ വെല്ലുന്ന നിലയിൽ അഭിനയ രംഗത്തും പിന്നണി രംഗത്തും പ്രവർത്തിച്ച് ശ്രദ്ധേയനായ പി.സി. മേനോൻ അർഹതക്കുള്ള അംഗീകാരം കിട്ടാത്ത കലകാരനാണ്. കലാ രംഗത്തെ അപൂർവ പ്രതിഭയായ പി.സി മേനോന് എമർജിങ് വൈക്കം നൽകിയ ആദരം , കലാ രംഗത്തെ അദ്ദേഹത്തിൻ്റെ സമഗ്രസംഭാവനകൾക്കുളള അംഗീകാരം കൂടിയായി മാറി. സമീപ കാലത്ത് അരങ്ങേറിയ കണ്ണകി എന്ന നാടകം ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. നാട്ടിലെ കലാകാരൻമാരെ പങ്കെടുപ്പിച്ചാണ് അദ്ദേഹം ഈ നാടകത്തെ ശ്രദ്ധേ മാക്കി അവതരിപ്പിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-4.jpg)

ചിത്രരചനയടക്കമുള്ള കലാ പ്രവർത്തനങ്ങളിലും പി.സി മേനോൻ പതിറ്റാണ്ടുകളായി ശ്രദ്ധേയ സാന്നിദ്ധ്യമാണ്. എമർജിംഗ് വൈക്കം അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ആദരിച്ചത്. എമർജിംഗ് ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ്, സിന്ധു വിജയകുമാർ, പള്ളിപ്പുറം സുനിൽ, അബു കെ. ഉസ്മാൻ, ബിജു വി. കണ്ണേഴൻ, ശിവദാസ് നാരായണൻ, ജയപ്രകാശ് കോഡർ, പാർവതി ശിവദാസ് തുടങ്ങിയവരും പങ്കെടുത്തു.