> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീനാരായണഗുരുദേവന്‍ വേദഭാഷ അറിഞ്ഞ ഋഷീശ്വരന: ഡോ. സച്ചിദാനന്ദസ്വാമികള്‍
- URL: https://www.vaikomvartha.com/vaikom-news-2-20-7/
- Published: 2026-09-04T13:00:03.000Z
- Updated: 2026-09-04T13:00:03.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ശ്രീനാരായണഗുരു കല്‍പ്പകവൃക്ഷ കനിയാണെന്നും അതിലെ ജീവനാംശം ശ്രീനാരായണീയ വിഭാഗങ്ങള്‍ സ്വായത്തമാക്കണമെന്നും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ഡോ. സച്ചിദാനന്ദസ്വാമികള്‍ പറഞ്ഞു. ശ്രീനാരായണഗുരുദേവന്‍ വേദഭാഷ അറിഞ്ഞ ഋഷീശ്വരന്‍ ആണെന്നും ആ മഹത്വം ഓരോ ശ്രീനാരായണിയരും ഉള്‍ക്കൊള്ളണമെന്നും സച്ചിദാനന്ദസ്വാമികള്‍ പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-11.jpg)

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വൈക്കം ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന 444-ാമത് ശ്രീ നാരായണ ദിവ്യപ്രബോധനവും, ധ്യാനവും ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആശ്രമം കാര്യദര്‍ശി ആര്യാനന്ദ ദേവി, ചെയരമാന്‍ പി.എസ്. ബാബുറാം, ജനറല്‍ കണ്‍വീനര്‍ ആനന്ദ് കെ. ഉദയന്‍, ചീഫ് കോഡിനേറ്റര്‍ പി. കമലാസനന്‍, വൈസ് ചെയര്‍മാന്‍ വിനോഭായ്, ജോയിന്റ് കൺവീനര്‍ ശിവപ്രസാദ്, സരള രാഘവന്‍, ഷീലകുമാരി, സുന്ദരന്‍ പൗര്‍ണ്ണമി, കെ.എസ്. ഹരിദാസ്, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജു എന്നിവര്‍ പ്രസംഗിച്ചു. ദേശീയപുരസ്‌കാര ജേതാവ് ഗായിക ഡോ. വൈക്കം വിജയലക്ഷ്മിയെ സമ്മേളനവേദിയില്‍ ആദരിച്ചു.