> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗുരുദേവ കൃതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താത്തത് ഖേദകരം: ഡോ. സച്ചിദാനന്ദ സ്വാമി
- URL: https://www.vaikomvartha.com/vaikom-news-2-20-9/
- Published: 2026-09-05T11:20:18.000Z
- Updated: 2026-09-05T11:20:18.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് ഡോ. സച്ചിദാനന്ദ സ്വാമി നയിക്കുന്ന ദിവ്യപ്രബോധവും ധ്യാനവും നാളെ സമാപിക്കും. ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ദിവ്യപ്രബോധനവും ധ്യാനവും നടക്കുന്നത്. ദിവ്യ പ്രബോധനവും ഗുരുവിൻ്റെ കൃതികളൊന്നും പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടില്ലെന്നും കരിക്കുലം കമ്മറ്റിക്ക് ഗുരുദേവ കൃതികളുടെ മാഹാത്മ്യം ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും ഡോ. സച്ചിദാനന്ദ സ്വാമി പറഞ്ഞു. ഹൃദയത്തിൽ മായയാകുന്ന കർട്ടനുണ്ടെന്നും അത് നീക്കിയാൽ മാത്രമേ ഉള്ളിലുള്ള ഭഗവാനെ ദർശിക്കാൻ കഴിയു.

സമാപന ദിവസമായ നാളെ ഞായറാഴ്ച രാവിലെ 8.30ന് ആതുരാശ്രമ ഹാളിൽ ശിവഗിരിമഠം പ്രസിഡന്റ് ഡോ. സച്ചിദാനന്ദസ്വാമി മുഖ്യകാര്‍മികത്വത്തിൽ ഹോമം നടക്കും. ആശ്രമം കാര്യദര്‍ശി ആര്യനന്ദാദേവി, പ്രോഗ്രാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി. കമലാസനന്‍, എക്സിക്യുട്ടീവ്അംഗങ്ങളായ രാജന്‍ ചെമ്പ്, സുന്ദരന്‍ പൗര്‍ണമി, ഹരിദാസന്‍ പാനാമിറ്റം, പ്രസന്നന്‍ ഏഴുതെങ്ങുചിറ, ജോയിന്റ് കണ്‍വീനര്‍ ശിവപ്രസാദ്, ഓഫീസ് സെക്രട്ടറി ശ്യാമപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകും. പരിപാടിയോടനുബന്ധിച്ച് ശ്രീ നാരായണ കൃതികളും ദർശനങ്ങളും അടങ്ങിയ പുസ്തകങ്ങളുടെ സ്റ്റാളും തുറന്നിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688805-1.jpg)