> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എക്സൈസ് സർക്കിൾ ഓഫീസ് മാർച്ച്
- URL: https://www.vaikomvartha.com/vaikom-news-2-7/
- Published: 2026-07-27T09:33:53.000Z
- Updated: 2026-07-27T09:33:53.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: എക്സൈസ് സർക്കിൾ ഓഫീസിലേക്ക് ഇടത് തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ മാർച്ച് നടന്നു. എ.ഐ.ടി.യു.സി, സി.ഐ.ടി.യു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് രണ്ട് മാസമായിട്ടും മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർ നിരന്തരം കള്ള് ഷാപ്പുകളിൽ പരിശോധന നടത്തുകയും ഷാപ്പ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു എന്നാണ് പരാതി. നിശ്ചിത സമയത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഷാപ്പ് തുറന്നതിന്റെ പേരിൽ വരെ കേസ്സെടുക്കുകയാണ്. എന്നാൽ ഈ കർശന പരിശോധനകളെല്ലാം കള്ള് ഷാപ്പുകളിൽ നടക്കുമ്പോൾ ബാറുകൾ യാതൊരു സമയക്രമവും നിയമങ്ങളും പാലിക്കാതെ തുറന്നു പ്രവർത്തിക്കുകാണെന്നും ബാറുകളിൽ യാതൊരു പരിശോധനയും നടത്താതെ എക്സൈസ് ഉദ്യോഗസ്ഥർ ചെത്തുതൊഴിലാളികളെ ദുരിതത്തിൽ ആക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു. വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് കേരളത്തിൽ വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം കള്ള് ചെത്ത് വ്യവസായത്തെ ഇല്ലാതാക്കാനൊണെന്നും നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിൻ്റെ ഭാഗമായാണ് പ്രതിഷേധ മാർച്ച് നടത്തുന്നതെന്നുമാണ് ഇടത് യൂണിയനുകൾ പറയുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-88.jpg)

അഡ്വ.വി.ബി. ബിനു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പി. ശശിധരൻ അദ്ധ്യക്ഷ വഹിച്ചു. ടി.എൻ. രമേശൻ, ആർ. സുശീലൻ, എം.ഡി. ബാബുരാജ്, കെ.കെ. രാമഭദ്രൻ, ടി.സി. വിനോദ്, സാബു പി. മണലൊടി, പി.ജി. തൃഗുണസെൻ, എം.എസ്. സുരേഷ്, ഡി. രഞ്ജിത്‌കുമാർ, ടി.വി. ബിജു, പി.ആർ. ശശി, കെ.എസ്. ഷിബു, ടി.എസ്. താജു, പി.ആർ. സുരേഷ്, എ.എൻ. ഉദയകുമാർ, പി. രാജു, എസ്. രതീഷ്, ബി. രാജേന്ദ്രൻ, പി.എസ്. സാനു എന്നിവർ നേതൃത്വം നൽകി.