> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സാഹിത്യ അക്കാദമിയും വൈക്കം ലിറ്ററേച്ചർ ഫോറവും സംയുക്തമായി ലിറ്റററി ഫോറം സംഘടിപ്പിക്കുന്നു
- URL: https://www.vaikomvartha.com/vaikom-news-20/
- Published: 2026-08-13T08:54:48.000Z
- Updated: 2026-08-13T09:01:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** കേന്ദ്ര സാഹിത്യ അക്കാദമിയും വൈക്കം ലിറ്ററേച്ചർ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ലിറ്റററി ഫോറം ആഗസ്റ്റ് 16 ഞായറാഴ്ച വൈക്കം ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിൽ (പോലീസ് സ്റ്റേഷന് പടിഞ്ഞാറ്) നടക്കും. രാവിലെ 10.00-ന് ആരംഭിക്കുന്ന പരിപാടിയിൽ "പുതുതലമുറയുടെ പ്രതിഫലനം സാഹിത്യത്തിൽ" എന്നതാണ് പ്രധാന വിഷയം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-34.jpg)

പ്രശസ്ത നോവലിസ്റ്റ് എസ്. ഹരീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം സാബു കോട്ടുക്കൽ സ്വാഗതം ആശംസിക്കും. ചടങ്ങിൽ ഡി. മനോജ് വൈക്കം, അലിഡ വിൻസെന്റ്, ആർ. ജിതിൻ ദേവ്, നിമിഷ ഹെലൻ, വി.എസ്. ശ്രീകുട്ടൻ, മോഹൻദാസ് വെച്ചൂർ എന്നിവർ പങ്കെടുക്കും.