> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഏത്തവാഴ വിത്തുകൾ വിതരണം ചെയ്തു
- URL: https://www.vaikomvartha.com/vaikom-news-205/
- Published: 2026-10-17T09:49:21.000Z
- Updated: 2026-10-17T09:49:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കൃഷിക്കാർക്കായി ഏത്തവാഴ വിത്തുകൾ നൽകി. പദ്ധതിയിൽ പതിമൂവായിരം ഏത്തവാഴ വിത്തുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. കൃഷിക്കാർക്ക് ചുരുങ്ങിയ സമയം കൊണ്ടുമെച്ചപ്പെട്ട വരുമാനം നേടാൻ പദ്ധതിയിലൂടെ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. പ്രളയത്തിന് ശേഷം നിരവധി കർഷകരാണ് കൃഷി ഉപേക്ഷിച്ചത്. മണ്ണിൻ്റെ ഘടനയിൽ വന്ന മാറ്റത്തിൻ്റെ ഫലമായി എത്ത വാഴ കൃഷി ആദായകരമല്ലാതായതോടെയാണ് കർഷകർ ഏത്തവാഴ കൃഷിയിൽ നിന്നും വിട്ടുനിന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ മികച്ച വിളവ് ലഭിച്ചത് കർഷകർക്ക് വലിയ പ്രതീക്ഷയായി. ഈ സാഹചര്യത്തിൽ കൂടുതൽ കർഷകർ ഏത്തവാഴ കൃഷി ചെയ്യാൻ മുന്നോട്ടു വന്നതാണ് പഞ്ചായത്തിന് പ്രേരണയായത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-48.jpg)

ഇത് കാർഷിക മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് കണക്ക് കൂട്ടൽ. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, കെ. ദീപേഷ്, അജിതാ മധുക്കുട്ടൻ, സാബു മാളിയേക്കൽ, ടി.പി രാജലഷ്മി, സൗമ്യാ സനീഷ്, കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ് എന്നിവരും പങ്കെടുത്തു.