> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു
- URL: https://www.vaikomvartha.com/vaikom-news-208/
- Published: 2026-10-18T10:36:02.000Z
- Updated: 2026-10-18T10:36:02.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam, Breaking News

വൈക്കം: നാടിനുത്സവമായി സ്വപ്ന സാക്ഷാത്‌കാരം. ജനസഞ്ചയത്തെ സാക്ഷിയാക്കി നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു.  
ഇന്ന് രാവിലെ 10 മണിയോടെ മാക്കേക്കടവിൽ ചേർന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശനാണ് പാലം ഉദ്ഘാടനം ചെയ്തത്. വൻ ജനാവലിയാണ് ഇരുകരകളിൽ നിന്നുമായി ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. സമ്മേളനാനന്തരം പൊലീസ് ഒരുക്കിയ തുറന്ന ജീപ്പുകളിൽ മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും പാലത്തിലുടെ മറുകരയിലെത്തി മുഖ്യമന്ത്രി നാട മുറിച്ച് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000767085.jpg)

നിലക്കാവടികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോ ആയായിരുന്നു പാലത്തിലുടെ മുഖ്യമന്ത്രിയുടെ യാത്ര. യു.ഡി.എഫ് പ്രവർത്തകർ മഖ്യമന്ത്രിക്കും സർക്കാരിനും അഭിവാദ്യമർപ്പിക്കുന്ന മദവാക്യം വിളികളുമായി മുന്നിൽ നീങ്ങി. 

സമ്മേളന സ്ഥലത്തുണ്ടായിരുന്ന പൗരാവലിയും മുഖ്യമന്ത്രിയെ മറുകരയിലേക്ക് അനുഗമിച്ചു. നേരേ കടവിലും വൻ ജനക്കൂട്ടം കാത്തു നിന്നിരുന്നു. നാട മുറിച്ച ശേഷം പിന്നാലെ പാലത്തിലൂടെ എത്തിയ ഔദ്യോഗിക വാഹനങ്ങളിൽ കയറി മടങ്ങി.  
ഉദ്ഘാടന സമ്മേളനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ എം. ലിജു, മോൻസ് ജോസഫ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്‌മാൻ, ഫ്രാൻസിസ് ജോർജ് എം.പി, കെ. ബിനിമോൻ എം.എൽ.എ, മുൻ എം.പി എ.എം. ആരിഫ്, മുൻ എം.എൽ.എ സി.കെ. ആശ തുടങ്ങിയവർ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-50.jpg)