> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജവഹര്‍ലാല്‍ നെഹ്രു കള്‍ച്ചറല്‍ സൊസൈറ്റി അവാര്‍ഡ് ഫുട്‌ബോള്‍ കോച്ച് ജോമോന്‍ ജേക്കബ്ബിന്
- URL: https://www.vaikomvartha.com/vaikom-news-21/
- Published: 2026-08-13T14:58:45.000Z
- Updated: 2026-08-13T15:00:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ജവഹര്‍ലാല്‍ നെഹ്രു കള്‍ച്ചറല്‍സൊസൈറ്റി മികച്ച പ്രതിഭകള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ വിതരണം ചെയ്യുന്ന ഭാരതീയ പുരസ്‌കാരകാരത്തിന് മികച്ച ഫുട്‌ബോള്‍ പരിശീലകനായ ജോമോന്‍ ജേക്കബ്ബ് അര്‍ഹത നേടി. 15 ന് കോഴിക്കോട് കൈരളി തീയേറ്റര്‍ സമുച്ചയത്തില്‍ വച്ച് അവാര്‍ഡ് അധികൃതര്‍ സമ്മാനിക്കും. ഫുട്‌ബോള്‍ രംഗത്ത് മികച്ച ഫുട്‌ബോള്‍ കോച്ച് എന്ന ഖ്യാതി ആണ് ജോമോന്‍ ജേക്കബ്ബിന് ഈ അര്‍ഹത നേടാന്‍ ഇടയായത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-35.jpg)

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പ് താരങ്ങള്‍ ഉള്‍പ്പെടെ 24 ഓള്‍ ഇന്ത്യ താരങ്ങളെയും, 100 സ്‌റ്റേറ്റ് താരങ്ങളേയും ഫുട്‌ബോള്‍, ഹോക്കി, റോളര്‍ സ്‌പോര്‍ട്ട്‌സ് എന്നിവയില്‍ സൗജന്യപരിശീലനം നല്‍കി മികവുറ്റ പ്രതിഭകളാക്കി മാറ്റിയതിന്റെ അംഗീകാരമാണ് ഈ പുരസ്‌കാരം.