> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും
- URL: https://www.vaikomvartha.com/vaikom-news-210/
- Published: 2026-10-18T10:47:26.000Z
- Updated: 2026-10-18T11:16:14.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Breaking News

വൈക്കം: കോട്ടയം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വാക്‌പോരിനും നാടകീയ രംഗങ്ങൾക്കും വേദിയായി. പ്രസംഗത്തിൽ ആലപ്പുഴ എം.പി കെ.സി. വേണുഗോപാലിന്റെ പേര് പരാമർശിക്കാത്തതിനെത്തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനെതിരെ സദസ്സിൽനിന്ന് പ്രതിഷേധമുയർന്നു. 'കെ.സി ഇവിടെ ഇല്ലല്ലോ' എന്ന് തിരിച്ചടിച്ച മന്ത്രി, താൻ ഏറനാട്ടുകാരനാണെന്നും മറുപടി നൽകാൻ അറിയാമെന്നും പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735749-13.jpg)

മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതെന്നും, മുൻ സർക്കാർ തുടങ്ങിവെച്ചതിന്റെ ബാക്കി മാത്രമാണ് ഇപ്പോഴത്തെ സർക്കാർ പൂർത്തിയാക്കിയതെന്നുമുള്ള എ.എം. ആരിഫിന്റെ പരാമർശവും സദസ്സിന്റെ കൂവലിന് കാരണമായി. മര്യാദ കാണിക്കണമെന്ന് സദസ്സിനോട് ആരിഫും തിരിച്ചടിച്ചു. ഇതിനിടെ തന്നെ വേദിയിലേക്ക് വിളിച്ച് അപമാനിച്ചെന്ന് ആരോപിച്ച് മുൻ എം.എൽ.എ സി.കെ. ആശ വേദിയിൽനിന്ന് ഇറങ്ങിപ്പോയി. മുൻ മന്ത്രി ജി. സുധാകരനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതും നേരത്തെ വലിയ വിവാദമായിരുന്നു.