> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം സബ്ജില്ലാ കായികമേള: വിജയികളായ ആശ്രമം സ്‌കൂളിലെ കായികതാരങ്ങളെ അനുമോദിച്ചു
- URL: https://www.vaikomvartha.com/vaikom-news-212/
- Published: 2026-10-19T04:51:44.000Z
- Updated: 2026-10-19T04:51:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം സബ്ജില്ലാ കായികമേളയിലെ വിജയികൾ അനുമോദനം. ആശ്രമം സ്കൂളിലെ വിദ്യാർഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കുമാണ് സ്കൂൾ പി.ടി.എയും മാനേജ്‌മെൻ്റും ചേർന്ന് അനുമോദിച്ചത്. യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലെ എഴുപതിലധികം കായിക താരങ്ങളാണ് ആദരം ഏറ്റുവാങ്ങിയത്. മികച്ച പരീശീലനം നൽകിയ കായികാദ്ധ്യാപകൻ അതുൽ സജിമോനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് പി. ബ്രിജിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിയ ഭാസ്കർ സ്വാഗതം പറഞ്ഞു. വൈക്കം പോലീസ് സബ് ഇൻസ്പെക്ടർ എസ്. ജയശങ്കർ കായിക താരങ്ങൾക്ക് സമ്മാനം വിതരണം ചെയ്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000755989-5.jpg)

പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഷാജി വെട്ടത്തിൽ, അദ്ധ്യാപകരായ ജയന്തി കെ. തങ്കപ്പൻ, സാബു കോക്കാട്ട്, സീമ ബാലകൃഷ്ണൻ, എസ്. അമൃത പാർവതി, എസ്. അശ്വതി, ടി.എസ് സജിമോൾ എന്നിവരും പങ്കെടുത്തു.