> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വടക്കുംകൂര്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭം
- URL: https://www.vaikomvartha.com/vaikom-news-216/
- Published: 2026-10-19T12:51:38.000Z
- Updated: 2026-10-19T12:51:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വടക്കുംകൂര്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുട ഭാഗമായി നടത്തുന്ന ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയുടെ സമാരംഭ ചടങ്ങുകളുടെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി നിര്‍വഹിച്ചു. മേല്‍ശാന്തി സുരേഷ് ആര്‍. പോറ്റി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ ശാന്തകുമാരി രാജ, പ്രൊഫ. രാജേന്ദ്രൻ,  
ഗിരീഷ് വര്‍മ്മരാജ, അഞ്ജന വര്‍മ്മ, ഗീത രാജ, മനോഹര വര്‍മ്മരാജ, വിദ്യ വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.  
ചൊവ്വാഴ്ച്ച വൈകിട്ട് 6 -ന് സ്‌പെഷ്യല്‍ നാദസ്വരം, നൃത്തനൃത്ത്യങ്ങള്‍. 21 -ന് രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം, ഭജന തത്ത്വമസി ഭജന്‍സ്, ഭജനമാല എന്നിവ നടക്കും. കൂട്ടികള്‍ക്ക് സരസ്വതി  
മണ്ഡപത്തിന് മുന്നില്‍ ആദ്യ അക്ഷരം കുറിക്കും.