> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് രാജീവ് ഗാന്ധി സദ്ഭാവനാ യാത്രാ അനുസ്മരണം സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/vaikom-news-221/
- Published: 2026-10-20T06:36:16.000Z
- Updated: 2026-10-20T06:36:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: രാജീവ് ഗാന്ധി കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക് നയിച്ച സദ്‌ദാവന യാത്രയുടെ 36-ാംമത് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഉദയനാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാനാടത്താണ് അനുസ്മരണം നടന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-54.jpg)

വർഗീയതയ്ക്കും വിഘടനവാദത്തിനും എതിരെയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡണ്ടും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി അന്ന് സദ്ഭാവനയാത്ര നടത്തിയത്. അനുസ്മരണ സമ്മേളനം കെ.പി.സി സി. അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനo ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.ഡി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി. ബിൻസ്, കെ.എസ്. സജീവ്, ടി.പി. രാജലക്ഷ്മി, മിനിതങ്കച്ചൻ, സത്യൻ, സി.എൻ പ്രസന്നകുമാർ, കെ.ആർ ഷിബു, പി. പ്രസാദ്, ഐഷാശശി, സജീവ് ഫ്രാൻസിസ്, സുജാത ശ്രീകുമാർ, ആശ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.