> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിദ്യാരംഭദിനത്തിൽ ചെണ്ടമേളത്തിൽ നാൽവർ സംഘത്തിൻ്റെ അരങ്ങേറ്റം
- URL: https://www.vaikomvartha.com/vaikom-news-223/
- Published: 2026-10-21T04:51:06.000Z
- Updated: 2026-10-21T04:56:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വടക്കുംകൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭ ദിനത്തിൽ ചെണ്ടയിൽ മേളം കുറിച്ച് നാൽവർ സംഘം. അതുൽ കൃഷ്ണ, റിഷിരാജ്, ഇന്ദുരാജ്, സൂര്യദേവ് എന്നിവരാണ് ആശാൻ വിഷ്ണുവിൻ്റെ കീഴിൽ ചെണ്ടമേളം പഠിച്ച് അരങ്ങേറ്റം കുറിച്ചത്. 

0:00 

/0:06 

1× 

രാവിലെ പൂജയെടുപ്പിന് ശേഷം വിദ്യാരംഭ ചടങ്ങിന് തുടക്കമായതോടെ ക്ഷേത്രത്തിൽ തിരക്കേറി. 27 കുട്ടികൾ ഇവിടെ ആദ്യാക്ഷരം കുറിച്ചത്. പ്രൊഫസർ അരവിന്ദ രാജ, പ്രൊഫസർ രാജേന്ദ്രൻ, ശ്രീനിപുൻ വർമ്മ എന്നിവർ എഴുത്തിനിരുത്തിന് ആചാര്യൻമാരായി. പുലർച്ച തുടങ്ങിയ ചടങ്ങുകൾ ഒൻമ്പത് മണിക്ക് ശേഷവും തുടർന്നു. നവരാത്രി മഹോൽസവത്തോടനുസന്ധിച്ച് വിവിധ കലാപരിപാടികളും ചടങ്ങുകളും ക്ഷേത്രത്തിൽ നടന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735751-11.jpg)