> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്തഷ്ടമി: പുള്ളി സന്ധ്യവേലയ്ക്ക് വെള്ളിയാഴ്ച സമാപനം
- URL: https://www.vaikomvartha.com/vaikom-news-225/
- Published: 2026-10-21T09:40:54.000Z
- Updated: 2026-10-21T09:40:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്തഷ്ടമി പുള്ളി സന്ധ്യ വേലക്ക് വെള്ളിയാഴ്ച സമാപനമാകും. ഈ വർഷത്തെ അഷ്ടമി ഉത്സവത്തിലെ അവസാന പുള്ളി സന്ധ്യ വേലയാണ് വെള്ളിയാഴ്ച നടക്കുന്നത്. ഇന്ന് മൂന്നാം പുള്ളി സന്ധ്യാ വേല ചടങ്ങുകൾക്ക് രാവിലെ തുടക്കമായി ശ്രബലിക്ക് ഭഗവാൻ ആനപ്പുറത്ത് എഴുന്നള്ളി. മൂന്ന് പ്രദക്ഷിണങ്ങൾക്ക് ആചാര മേളങ്ങൾ ഓരോന്നും മാറി മാറി അകമ്പടിയേകി. വൈകിട്ടും ആനപ്പുറത്ത് എഴുന്നള്ളിപ്പ് നടക്കും. വിദ്യാരംഭ ദിനമായ ഇന്ന് വൈകിട്ട് നടക്കുന്ന പുള്ളി സന്ധ്യവേലക്ക് കലാപീഠം അവസാന വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടക്കും. 24 ന് മുഖസന്ധ്യ വേല കോപ്പ് തൂക്കലും 25 മുതൽ തുടർച്ചയായി നാല് ദിവസങ്ങളിൽ മുഖസന്ധ്യവേല ചടങ്ങുകളും നടക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420.jpg)