> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് നൂറുകണക്കിന് കുരുന്നുകൾ ഹരിശ്രീ കുറിച്ചു
- URL: https://www.vaikomvartha.com/vaikom-news-226/
- Published: 2026-10-21T14:24:21.000Z
- Updated: 2026-10-21T14:24:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം.: വിജയദശമിയിൽ ക്ഷേത്ര സന്നിധികളിൽ ആയുധ പുസ്തകളുടെ പൂജയെടുത്ത് പ്രതീക്ഷയുടെ ദിനങ്ങളിലേക്ക് കടക്കുകയാണ് നാട്. വിദ്യാർത്ഥികളും മുതിർന്നവരും പൂജയെടുക്കൽ ചടങ്ങിന് ശേഷം ക്ഷേത്രമുറ്റങ്ങളിൽ അക്ഷരം കുറിച്ച് മടങ്ങി. ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലെ സരസ്വതി മണ്ഡപത്തിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് പൂജയെടുപ്പ് നടന്നത്. 

തുടർന്ന് പൂജവച്ച വസ്തുക്കൾ ഏറ്റുവാങ്ങി ക്ഷേത്ര തിരുമുറ്റത്ത് അക്ഷരമെഴുതി  
ഗുരു ശ്രേഷ്ഠരുടെ കാർമികത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നത്. വൈക്കത്ത് ഉദയനാപുരം ദേവീ ക്ഷേത്രത്തിൽ പൂജയെടുപ്പ്, വിദ്യാരംഭ ചടങ്ങുകളിൽ നൂറുകണക്കിന് കുരുന്നുകൾ പങ്കെടുത്തു. ക്ഷേത്ര രക്ഷാധികാരി എം.ജി. കൃഷ്ണൻ നമ്പൂതിരി നവരാത്രി മഹോത്സവ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചെമ്മനാകരി ശ്രീശാരദാമഠം ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് രാവിലെ വിശേഷാൽ പൂജകൾ നടന്നു. തുടർന്ന് പൂജയെടുപ്പ് നടന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-56.jpg)

ശബരിമല മുൻ മേൽശാന്തിയും പനച്ചിക്കാട് സരസ്വതി ക്ഷേത്ര കുടുംബാംഗവുമായ ഇടമന എൻ. ദാമോദരൻ പോറ്റി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. കൊച്ചങ്ങാടി ശ്രീരാമ ശ്രീആഞ്ജനേയ ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് സരസ്വതി പൂജ, വിദ്യാപരമേശ്വരി മന്ത്രാർച്ചന, പൂജയെടുപ്പ് എന്നിവ നടന്നു. ആഞ്ജനേയമഠം മഠാധിപതി ശ്രീരാമചന്ദ്ര സ്വാമികളുടെ കാർമികത്വത്തിലാണ് വിദ്യാരംഭം നടന്നത്. തലയോലപറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രം തുടങ്ങിയ മറ്റ് ക്ഷേത്രങ്ങളിലും വിദ്യാരംഭം നടന്നു.