> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഓൺലൈനായി കൈക്കൂലി: വൈക്കം അസി. ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ
- URL: https://www.vaikomvartha.com/vaikom-news-23/
- Published: 2026-08-15T01:41:49.000Z
- Updated: 2026-08-15T01:41:49.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം അസിസ്റ്റൻ്റ് ലേബർ ഓഫീസർ ടി.ജി. ബിനിഷ് കുമാറിനെ കൈക്കൂലി ഫോൺ പേ വഴി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. ഭാര്യയുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ഇയാൾ പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയതിനിടെ ഇന്നലെ വൈകിട്ടോടെ താമസസ്ഥലത്ത് വച്ചായിരുന്നു വിജിലൻസ് എത്തി അറസ്റ്റ് ചെയ്തത്. 

പരാതിക്കാരൻ്റെ കമ്പനിയിൽ ഉണ്ടായ തൊഴിൽ പ്രശ്‌നത്തിനിടെ കമ്പനിയിലെ ചില അപാകതകൾ കണ്ട് ബിനീഷ് നോട്ടീസ് നൽകിയിരുന്നു. പിന്നീട് 2000 രൂപ കൈക്കൂലി സമാനരീതിയിൽ വാങ്ങി. വീണ്ടും 3000 രൂപകൂടി ആശ്യപ്പെട്ടതോടെയാണ് പരാതി വിജിലൻസിൽ എത്തിയത്. തൊടുപുഴ സ്വദേശിയാണ് അറസ്റ്റിലായ 39 കാരനായ ബിനീഷ് കുമാർ.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660614-1.jpg)