> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വെച്ചൂർ ഗവ. ദേവി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/vaikom-news-232/
- Published: 2026-10-22T10:41:32.000Z
- Updated: 2026-10-22T10:41:32.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: വെച്ചൂരിലെ സർക്കാർ ദേവി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും ഇനി സ്റ്റുഡൻസ് പോലീസാകാം. സ്കൂളിൽ എസ്.പി.സി പ്രവർത്തനം തുടങ്ങി. എം.എൽ.എ. കെ. ബിനിമോനാണ് എസ്.പി.സിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 44 കുട്ടികളാണ് തുടക്കത്തിൽ എസ്.പി.സി അംഗങ്ങളായുള്ളത്. ചീഫ് എസ്.പി.സി പ്രോഗ്രാം പോലീസ് ഓഫിസറായ പി.എം ദിനിമോളാണ് എസ്.പി.സി അധ്യാപിക. 

സ്കൂളിലെത്തിയ എം.എൽ.എ ബിനിമോനെ എസ്.പി.സി അംഗങ്ങൾ സ്വീകരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആനന്ദ് ബാബു, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമേഷ് മോഹൻ, പഞ്ചായത്തംഗം സുരേഷ് കുമാർ, കല്ലറ പോലീസ് എസ്.ഐ ബജിൻ, കെ. ബിന്നി, സ്കൂൾ പ്രിൻസിപ്പൽ റോയി മഞ്ഞക്കുന്നേൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷാനിലാ ബേബി, പി.ടി.എ പ്രസിഡൻറ് പി.എസ് വേണു, എസ്.എം.സി വൈസ് ചെയർപേഴ്സൺ കെ.കെ ജിഷ മോൾ, ചീഫ് എസ്.പി.സി പ്രോഗ്രാം പോലീസ് ഓഫിസർ പി.എം ദിനിമോൾ എന്നിവരും പങ്കെടുത്തു

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-4.jpg)