> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എസ്. എന്‍. ഡി. പി യോഗം വൈക്കം യൂണിയന്റെ 56 -ാമത് ശാഖ പ്രവർത്തനമാരംഭിച്ചു
- URL: https://www.vaikomvartha.com/vaikom-news-234/
- Published: 2026-10-22T15:26:21.000Z
- Updated: 2026-10-22T15:26:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എസ്.എന്‍.ഡി.പി യോഗം 6496 -ാം നമ്പർ വൈക്കം യുണിയന്റെ കീഴിൽ രൂപീകരിച്ച 56 -ാമത് ശാഖയുടെ പ്രവര്‍ത്തനോദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിർവ്വഹിച്ചു. ചടങ്ങിന്റെ ഭാഗമായി കുടുബ സംഗമവും നടത്തി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, ശാഖ കണ്‍വീനര്‍ വി. അനില്‍കുമാര്‍, രമണന്‍ പനന്തറ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എം. മനു, സെക്രട്ടറി രമേശ് ആര്‍. കോക്കാട്, മോഹനന്‍ ചാക്കര എന്നിവര്‍ പങ്കെടുത്തു.