> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആശ്രയ സേവനം മികവുറ്റത്: കെ. ബിനിമോന്‍ എം. എല്‍. എ
- URL: https://www.vaikomvartha.com/vaikom-news-235/
- Published: 2026-10-22T15:32:29.000Z
- Updated: 2026-10-22T15:34:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കെ. ബിനി മോന്‍ എം.എല്‍.എ പറഞ്ഞു. ആശ്രയയുടെ അഞ്ചാമത് വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രയ ചെയര്‍മാന്‍ കെ ബാബുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലളിതകലാ അക്കാദമി സെക്രട്ടറിയായി നിയമിതനായ വൈക്കം എം.കെ ഷിബുവിന് സ്വീകരണം നല്‍കി. വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ അബ്ദുല്‍സലാം റാവുത്തര്‍ മുഖ്യപ്രഭാഷണം നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-61.jpg)

ഗാനരചയിതാവ് അജീഷ് ദാസൻ, ലിറ്ററേച്ചര്‍ ഫോട്ടോഗ്രാഫര്‍ ഡി. മനോജ്, കാന്‍ ഫെഡ് യുവ പ്രതിഭ പുരസ്‌കാര ജേതാവ് ആര്യ കരുണാകരന്‍, പൂവച്ചല്‍ ഖാദര്‍ ജൂറി അവാര്‍ഡ് ജേതാവ് സണ്ണി മന്നങ്കേരി, 55 തവണ രക്തദാനം ചെയ്ത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശശികുമാര്‍ പി.എസ്, ജാവലിന്‍ത്രോ സ്വര്‍ണ്ണ ജേതാവ് വിനീത് പടന്നമാക്കല്‍, സ്‌കേറ്റിങ്ങ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ജേതാവ് അനേയ അനീഷ് എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.  
യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കള്‍ക്കും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും മെറിറ്റ് അവാര്‍ഡുകളള്‍ വിതരണം ചെയ്തു. ആശ്രയ നടത്തിയ ക്വിസ് ചിത്രരചന മത്സരങ്ങളിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ഉപഹാരങ്ങളും നല്‍കി. വൈക്കം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, അക്കരപ്പാടം ശശി, പി.വി പ്രസാദ്, ജയ് ജോണ്‍ പേരയില്‍, ഇടവട്ടം ജയകുമാർ, ബി. ചന്ദ്രശേഖരൻ, പി.വി ഷാജി, വി. അനൂപ്, പി.കെ മണിലാല, വര്‍ഗ്ഗീസ് പുത്തന്‍ചിറ, സന്തോഷ് ചക്കനാടന്‍, രാജശ്രീ വേണുഗോപാല്‍, എം.കെ മഹേശന്‍ എന്നിവര്‍ പ്രസംഗിച്ചു.