> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജില്ലാ ഫയർ ഓഫീസർ റെനി ലൂക്കോസിന് മുഖ്യമന്ത്രിയുടെ അഗ്നിശമന സേനാ മെഡൽ
- URL: https://www.vaikomvartha.com/vaikom-news-24/
- Published: 2026-08-15T12:53:27.000Z
- Updated: 2026-08-15T12:55:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: കേരള മുഖ്യമന്ത്രിയുടെ 2026 ലെ അഗ്നിശമന സേനാ മെഡൽ കോട്ടയം ജില്ലാ ഫയർ ഓഫീസർ റെനി ലൂക്കോസിന്. റെനി ലുക്കോസ് സ്റ്റേഷൻ ഓഫീസർ ആയി 2005 ൽ ജോലിയിൽ പ്രവേശിച്ചു. കണ്ണൂർ ജില്ലയിലെ ചാല ഗ്യാസ് ടാങ്കർ ദുരന്ത സമയത്ത് നടത്തിയ ധീരമായ രക്ഷാപ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചു. കഴിഞ്ഞ 7 വർഷമായി ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ അസിസ്റ്റന്റ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. ആധുനിക രീതിയിലുള്ള പരിശീലന പരിപാടികൾ ആവിഷ്കരിച്ചുകൊണ്ട് സേനയെ കൂടുതൽ പ്രൊഫഷണൽ ആക്കി മാറ്റുന്നതിലും ആധുനിക വൽക്കരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. സംസ്ഥാന സേനയ്ക്ക് പുറമെ നാഷണൽ ഫയർ സർവിസ് കോളേജിന്റെ ത്രിശൂർ റീജിയണൽ സെന്ററിൽ External സബ് ഓഫീസർ കോഴ്സ് , ഐ.എസ്.ആർ.ഒ (ISRO), വി.എസ്.എസ്.സി (VSSC) എന്നീ കേന്ദ്ര ഏജൻസികളിലെ ജീവനക്കാർക്കുള്ള അടിസ്‌ഥാന പരിശീലനം. പുതുച്ചേരി ഫയർ സർവീസിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, സംസ്ഥാനത്തെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുടെ ആദ്യ ബാച്ചിന്റെ പരിശീലനം എന്നിങ്ങനെ നിരവധി പരിശീലനങ്ങൾക്ക് നേതൃത്വം കൊടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660428.jpg)

2026 കോട്ടയം ജില്ലയിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിലവിൽ കോട്ടയം ജില്ലാ ഫയർ ഓഫീസർ ആയി സേവനമനിഷ്ടിക്കുന്നു. കോട്ടയം ജില്ലയിൽ വൈക്കം തലയാഴം സ്വദേശിയാണ്.