> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# 'നാട്ടുചെപ്പ്' നാടൻ പാട്ടിന്റെ കൂട്ടരങ്ങ് ഒക്ടോബർ 24ന് വൈക്കത്ത്
- URL: https://www.vaikomvartha.com/vaikom-news-240/
- Published: 2026-10-23T10:27:42.000Z
- Updated: 2026-10-23T10:27:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'നാട്ടുചെപ്പ്' എന്ന പേരിൽ നാടൻ പാട്ടിന്റെ കൂട്ടരങ്ങ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈക്കം പോലീസ് സ്റ്റേഷന് സമീപമുള്ള ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിലാണ് പരിപാടി നടക്കുന്നത്. തലയാഴം ജില്ലാ പഞ്ചായത്ത് മെമ്പർ ആനന്ദ് ബാബു പരിപാടി ഉദ്ഘാടനം ചെയ്യും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-7.jpg)

'താരക പെണ്ണാളെ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ പാണ്ഡവാസ് കൊച്ചിയുടെ സുധി നെട്ടൂരും കേരള സംസ്ഥാന ഫോക്ക് ലോർ അവാർഡ് ജേതാവ് സുനിൽ വെള്ളോന്നിയും ആദ്യമായി ഒന്നിക്കുന്ന വേദി എന്ന പ്രത്യേകതയും ഈ കൂട്ടരങ്ങിനുണ്ട്. ഇവർക്കൊപ്പം ബാലഗായകൻ മാസ്റ്റർ ദേവതീർത്ഥും ഗാനങ്ങൾ അവതരിപ്പിക്കും. തുടർന്ന് വൈകുന്നേരം നാല് മണി മുതൽ വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ പതിമൂന്നാമത് സെഷനായ 'വൈക്കം പാടുന്നു - സെഷൻ 13' ഉം അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447706504.