> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി; ശ്രദ്ധേയമായി ഫ്ലാഷ് മോബ്
- URL: https://www.vaikomvartha.com/vaikom-news-241/
- Published: 2026-10-23T12:53:51.000Z
- Updated: 2026-10-23T12:53:51.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Breaking News

വൈക്കം: പുകയില വിരുദ്ധ പ്രഖ്യാപനവുമായി വടക്കേനട ഹയർ സെക്കൻ്റി സ്കൂൾ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ ബാനറുകളും പ്ലക്കാർഡുകളുമായി വലിയ കവലയിലെത്തി നഗരത്തിലുടെ ബോട്ട് ജെട്ടിയിലെത്തിയാണ് സന്ദേശ റാലി സമാപിച്ചത്. 

സ്കൂളിലെ റോളർ ഫുട്ബോൾ താരങ്ങളും മറ്റ് കുട്ടികളും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്ത റാലി വലിയ കവലയിലെത്തിയപ്പോൾ പെരിയാർ സ്മാരകത്തിന് മുന്നിൽ ലഹരിവിരുദ്ധ സന്ദേശമുയർത്തിയ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്നാണ് നഗരത്തിലൂടെ ബോട്ട് ജെട്ടിയിലെത്തി അവിടെയും ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735749-16.jpg)

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഡി. രഞ്ജിത് കുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.ആർ. ഓമന, പി.ടി.എ. പ്രസിഡൻ്റ് അഡ്വ. വി.പി. അനിൽകുമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.