> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആഞ്ജനേയമഠത്തിൽ നൂറ്റിയൊന്ന് വനിതകള്‍ പങ്കെടുത്ഥ ലളിതാ സഹസ്രനാമജപം
- URL: https://www.vaikomvartha.com/vaikom-news-242/
- Published: 2026-10-23T15:20:23.000Z
- Updated: 2026-10-23T15:20:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീആഞ്ജനേയ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വൃതമെടുത്ത നൂറ്റിയൊന്ന് വനിതകള്‍ പങ്കെടുത്ത സമുഹ ലളിതാസഹസ്രനാമജപം ഭക്തിസാന്ദ്രമായി.  
ക്ഷേത്രനടയ്ക്ക് മുന്നില്‍ ദീപം തെളിച്ച ശേഷമാണ് ജപം ആരംഭിച്ചത്. നിരവധി ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു. ലളിതാസഹസ്രനാമജപത്തിന്റെ ദീപപ്രകാശനം ക്ഷേത്രം മേല്‍ശാന്തി സി.പി പ്രവീഷ് നിര്‍വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735751-12.jpg)

മഠാധിപതി രാമചന്ദ്രസ്വാമികള്‍, ക്ഷേത്രം പ്രസിഡന്റ് കെ. പ്രകാശന്‍, പി. ബാലകൃഷ്ണപിള്ള പി.കെ രാജന്‍, പ്രീത രാമചന്ദ്രന്‍, രമ മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഞ്ജനേയമഠം വനിതാ സമിതിയുടെ നേതൃത്വത്തിലായിരുന്നു ലളിതാസഹസ്രനാമജപം.