> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി
- URL: https://www.vaikomvartha.com/vaikom-news-248/
- Published: 2026-10-25T05:09:05.000Z
- Updated: 2026-10-25T05:09:05.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Vaikom Featured 1, Breaking News

വൈക്കം: മഹാദേവക്ഷേത്രത്തിൽ മുഖസന്ധ്യവേലക്ക് തുടക്കമായി. ഇന്ന് രാവിലെ ആദ്യ മുഖസന്ധ്യവേല എഴുന്നള്ളിപ്പ് നടന്നു. വിശേഷാൽ പൂജകൾക്ക് ശേഷം ഭഗവാൻ്റെ തങ്കതിടമ്പ് ആനപുറത്ത് എഴുന്നള്ളിച്ചു.ആദ്യ മുഖസന്ധ്യവേല ദിനത്തിൽ ആചാരപരമായ മൂന്ന് പ്രദക്ഷിണങ്ങളോടെ പ്രഭാത മുഖസന്ധ്യാവേല എഴുന്നള്ളിപ്പ് അവസാനിച്ചു. ആചാര മേളങ്ങൾ അകമ്പടിയായി. രാത്രിയും സമാന രീതിയിൽ മുഖസന്ധ്യവേല എഴുന്നള്ളിപ്പ് നടക്കും. 

ഏറ്റുമാനൂർ, തെക്കുംകൂർ, അമ്പലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുരാജാക്കന്മാർ അഷ്ടമി ഉൽസവത്തിന് മുന്നോടിയായിയായി നടത്തിയിരുന്ന ആചാരമാണ് മുഖസന്ധ്യവേല. ബുധനാഴ്ച വരെ നാലു ദിവസങ്ങളിൽ മുഖസന്ധ്യ വേല ചടങ്ങുകൾ നടക്കും. നവംബർ 15ന് സമൂഹ സന്ധ്യവേലകൾക്ക് തുടക്കമാകും.