> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം
- URL: https://www.vaikomvartha.com/vaikom-news-249/
- Published: 2026-10-25T09:07:00.000Z
- Updated: 2026-10-25T09:07:00.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News, Ernakulam

വൈക്കം: പാലം വന്ന സന്തോഷം കെട്ട സ്ഥിതിയിലാണ് നേരെകടവ് നിവാസികൾ. വീടിന് പുറത്തിറങ്ങനൊ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ആശുപത്രിയിൽ സമയത്ത് എത്താനൊ കഴിയാത്ത അവസ്ഥയാണ് റോഡ് ഇവർക്ക് സമ്മാനിക്കുന്നത്. പാലം തുറന്നതോടെ തകർന്നു കിടക്കുന്ന വീതി കുറഞ്ഞ റോഡിൽ തിരക്കേറി. പാലം കാണാൻ വരുന്നവർ കുടിയെത്തിയാൽ ബ്ലോക്കോട് ബ്ലോക്കാണ്. പാലത്തിന് സമീപത്തെ പാലത്തിന് സമീപത്തെ ഓട്ടോറിക്ഷകാർക്ക് ഓട്ടം കിട്ടിയാലും യാത്രക്കാരെ സ്ഥലത്ത് എത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

 തോടിന് അരികിലുള്ള വീതി കുറഞ്ഞ തകർന്നു കിടക്കുന്ന റോഡ്, വാഹന തിരക്കേറിയതോടെ അപകട സാധ്യതയും കൂട്ടുകയാണ്. ഇതിനിടെയാണ് ഒരു പ്രദേശത്തെ ആകെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയിൽ റോഡിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. തിരക്കേറുന്ന സമയത്ത് ഒരു കിലോമീറ്ററിൽ താഴെ താണ്ടി ഉദയനാപുരത്ത് എത്താൻ പെടാപ്പാട് തന്നെയാണ്. ഇതിനിടെ പാലം കടന്ന് എത്തുന്ന ലോറികൾ കൂടിയാൽ സ്ഥിതി ഇതിലും ഗുരുതരമാകും. രോഗികളായ വരെ ആശുപത്രിയിൽ എത്തിക്കാനും ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ. നേരെകടവ് റോഡിൽ നിന്ന് ഇടറോഡുകൾ ഉണ്ട് വൈക്കം ഭാഗത്തേക്ക് എത്താൻ. എന്നാൽ ഇതും പാടെ തകർന്നു കിടക്കുകയാണ്. എങ്കിലും നേരെ കടവ് റോഡിൽ ദിശാബോർഡ് വച്ചാൽ കുറച്ചു ചെറിയ വാഹനങ്ങൾക്ക് എങ്കിലും കുരുക്കിൽനിന്ന് രക്ഷപ്പെടാനും റോഡിലെ തിരക്ക് അല്പം എങ്കിലും കുറയ്ക്കാനും കഴിയും. റോഡരികിലെ തോടിൻ്റെ ഭാഗം കല്ലുകെട്ടാൻ പഠനത്തിനുള്ള ഭരണാനുമതി ആയിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-11.jpg)

റോഡ് വീതി കൂട്ടാനുള്ള സ്ഥലം എടുക്കാൻ സർവ്വേക്കായുള്ള ഉപകരണം എത്തിയാൽ സർവ്വേയും തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും സ്ഥലമെടുപ്പും പഠനവും റിപ്പോർട്ടും ചർച്ചയും എല്ലാം കഴിഞ്ഞ് അനുമതിയും ലഭിച്ച് ഫണ്ട് അനുവദിച്ച് പണി തുടങ്ങി റോഡ് ആകുമ്പോൾ വർഷങ്ങൾ എടുത്തേക്കും. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സമഗ്രമായ പദ്ധതി ആവിഷ്കരിക്കണം എന്നാണ് ആവശ്യമുയരുന്നത്.