> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ 'നാട്ടുചെപ്പ്' നാടൻപാട്ടിന്റെ കൂട്ടരങ്ങ് ശ്രദ്ധേയമായി
- URL: https://www.vaikomvartha.com/vaikom-news-251/
- Published: 2026-10-25T14:46:42.000Z
- Updated: 2026-10-25T14:46:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച 'നാട്ടുചെപ്പ്' നാടൻപാട്ടിന്റെ കൂട്ടരങ്ങ് സദസ്സിന് നവ്യാനുഭവമായി. തലയാഴം ജില്ലാ പഞ്ചായത്ത് മെമ്പർ ആനന്ദ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്ററേച്ചർ ഫോറം ചെയർമാൻ ഡി. മനോജ്‌ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ അജീഷ് ദാസൻ സ്വാഗതം ആശംസിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-12.jpg)

'താരക പെണ്ണാളെ' എന്ന സൂപ്പർ ഹിറ്റ് നാടൻപാട്ടിലൂടെ പ്രശസ്തനായ പാണ്ഡവാസ് കൊച്ചിയുടെ സുധി നെട്ടൂരും, കേരള സംസ്ഥാന ഫോക്‌ലോർ അവാർഡ് ജേതാവ് സുനിൽ വെള്ളോന്നിയും, ബാലഗായകൻ മാസ്റ്റർ ദേവതീർത്ഥും ചേർന്ന് അവതരിപ്പിച്ച നാടൻപാട്ടുകൾ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. വൈക്കം ലിറ്ററേച്ചർ ഫോറം വേദിയിൽ സുധി നെട്ടൂരും സുനിൽ വെള്ളോന്നിയും ഒരുമിച്ച് എത്തുന്നത് ഇതാദ്യമാണ്. തുടർന്ന് വൈകിട്ട് 4 മണിക്ക് 'വൈക്കം പാടുന്നു - സെഷൻ 13' ഉം അരേങ്ങറി. വൈക്കം ലിറ്ററേച്ചർ ഫോറം ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.