> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ദൈവദശകം ആലാപനം നടത്തി
- URL: https://www.vaikomvartha.com/vaikom-news-254/
- Published: 2026-10-26T02:28:22.000Z
- Updated: 2026-10-26T02:28:22.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ദർശനവും മാനവികതയുടെ സന്ദേശവും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ആഗോള ദൈവദശകം ആലാപനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ദൈവദശകം ആലാപനത്തിന് കെ.ബിനിമോൻ എം.എൽ.എ ദീപം തെളിച്ചു. നഗരസഭ ചെയർമാൻ കെ. ജി.അബ്ദുൾ സലാം റാവുത്തർ സന്നിഹിതനായിരുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-13.jpg)

യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിന് യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി. സെൻ, യോഗം അസി സെക്രട്ടറി പി.പി. സന്തോഷ്, ഡയറക്ടർ ബോർഡംഗം രാജേഷ് മോഹൻ, മധു ചെമ്മനത്തുകര, സതീശൻ കൂവം, ബിജു തുരുത്തുമ്മ , ടി എസ്. സെൻ, എം. എസ്. രാധാകൃഷ്ണൻ, രമേശ് പി ദാസ് , പി.വി. വിവേക് , വി. വേലായുധൻ, കെ. ആർ. പ്രസന്നൻ , ഷിജ സാബു, സിനി പുരുഷോത്തമൻ , മഹേഷ് ശാന്തി, സിബിൻ ശാന്തി, ഗോപൻ, സജീവ്, എം.മനു ,രമേശ് കോക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.