> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയാഴം പി.എസ് ശ്രീനിവാസൻ മെമ്മോറിയൽ എൽ.പി. സ്കൂളിൽ ക്ലാസ്സ് റൂം ലൈബ്രറിക്കായി പുസ്തകങ്ങൾ നൽകി
- URL: https://www.vaikomvartha.com/vaikom-news-256/
- Published: 2026-10-26T08:49:16.000Z
- Updated: 2026-10-26T08:49:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്ത് നടന്ന വി.കെ.എസ്. ശാസ്‌ത്ര സാംസ്‌കാരികോത്സവത്തിൻ്റെ ഭാഗമായി തലയാഴം പി.എസ് ശ്രീനിവാസൻ മെമ്മോറിയൽ സർക്കാർ എൽ.പി. സ്കൂളിൽ പുസ്തകങ്ങൾ നൽകി. ക്ലാസ്സ് റൂം ലൈബ്രറിക്കാണ് പതിനായിരം രൂപയുടെ പുസ്തകങ്ങൾ നൽകിയത്. തലയാഴം താമരവേലിൻ കെ. ഭുവനേന്ദ്രൻ, പി.കെ ചെല്ലമ്മ ദമ്പതികളുടെ സ്മരണാർത്ഥം ബി. ബിനോജാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പതിനായിരം രൂപയുടെ പുസ്തകങ്ങൾ നൽകിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735751-13.jpg)

റോണി എസ് രാജ് നേഴ്സറി കുട്ടികൾക്കായി കുരുന്നില എന്ന പുസ്തകങ്ങളും നൽകി. ചടങ്ങ് തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സലഞ്ച് രാജ് ഉദ്ഘാടനം ചെയ്തു. പഞ്ചാത്ത് അംഗം പി.വി വിവേക്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൈമി ബോബി, പി.ടി.എ പ്രസിഡൻ്റ് എ.എം ഉണ്ണി,  
ഹെഡ്മിസ്ട്രസ്സ് കെ.എ. അനുപമ, എസ്.എം.സി ചെയർമാൻ കെ.വി. പ്രഭൻ എന്നിവർ ചേർന്നാണ് പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. ബി. ബിനോജ്, എം.സി രാജേഷ്, ബി. ബിജിമോൾ, പി.ആർ പ്രതാപൻ, ടി.ജി. പ്രേംനാഥ്, കെ.പി രമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.