> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ടൗണ്‍ എസ്.എന്‍.ഡി.പി ശാഖ ദൈവദശക ആലാപനം നടത്തി
- URL: https://www.vaikomvartha.com/vaikom-news-258/
- Published: 2026-10-26T13:13:23.000Z
- Updated: 2026-10-26T13:14:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ലോകാരാധ്യനായ ശ്രീനാരായണ ഗുരുവിന്റെ ഹ്യദയമന്ത്രമായ ദൈവദശകം ലോകം എമ്പാടും ആലാപിച്ചതിന്റെ ഭാഗമായി വൈക്കം ടൗണ്‍ 111 -ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയോഗത്തിലെ കുടുബാംഗങ്ങള്‍ ചേര്‍ന്ന് ദൈവദശകം ആലാപിച്ചു. നിരവധി നിലവിളക്കുകള്‍ തെളിയിച്ച് സുഗന്ധദ്രവ്യങ്ങള്‍ പുകച്ചാണ് ആലാപനം നടത്തിയത്. ചടങ്ങിന്റെ ദീപപ്രകാശനം എം.കെ രമേശ് ബാബു  
നിര്‍വഹിച്ചു. സെക്രട്ടറി കെ.കെ വിജയപ്പന്‍, അനില്‍ കിശാരത്ത്, എന്‍. അനില്‍ കുമാര്‍, ബിജു മൂശാറയില്‍, ലൈല ബാലകൃഷ്ണന്‍, വനിത സംഘം സെക്രട്ടറി ലേഖ മനോഹരന്‍, ഉദയമ്മ, അജിത ധര്‍മജന്‍, ബി. രജി, ഷിബു പറമ്പിനേഴത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735751-14.jpg)